മാഗി നൂഡില്‍സ് സുരക്ഷിതമെന്ന്

Friday 16 October 2015 4:40 pm IST

ന്യൂദല്‍ഹി: മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് മൂന്നു ലാബുകളില്‍ നിന്നുള്ള പരിശോധനാ ഫലം തെളിയിച്ചെന്ന് നിര്‍മ്മാതാക്കളായ നെസ്‌ലേയുടെ അധികൃതര്‍. മുംബയ് ഹൈക്കോടതി നിയോഗിച്ച മൂന്ന് സ്ഥാപനങ്ങളില്‍ നടന്ന പരിശോധനയിലാണ് നൂഡില്‍സ് സുരക്ഷിതമെന്ന് കെണ്ടത്തിയത്. ആറു തരം നൂഡില്‍സുകളുടെ 90 സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയില്‍ ലെഡ് അനുവദനീയമായ അളവിലും കുറവാണ്. ലാബുകളിലെ പരിശോധനാ ഫലം പുറത്തുവിട്ട് നെസ്‌ലേ അധികൃതര്‍ പറഞ്ഞു. തങ്ങള്‍ അന്താരാഷ്ട്ര അംഗീകാരമുള്ള നിരവധി സ്ഥാപനങ്ങളിലായി 3500 പരിശോധനകളാണ് നടത്തിയത്. നൂഡില്‍സ് സുരക്ഷിതമാണെന്ന് അവയിലും തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല അമേരിക്ക, ബ്രിട്ടന്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പരിശോധനകൡലും ഭാരതത്തില്‍ ഉല്പ്പാദിപ്പിക്കുന്ന നൂഡില്‍സ് സുരക്ഷിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നെസ്‌ലേ അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.