ജനപക്ഷത്തുള്ളത് ബിജെപി: തെക്കടം

Friday 16 October 2015 4:04 pm IST

കൊല്ലം: കേരളത്തില്‍ ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടി ബിജെപി മാത്രമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടംസുദര്‍ശനന്‍. ഇരവിപുരം ഡിവിഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തെക്കടം. കാര്‍ഷിക, കയര്‍, വ്യാവസായിക മേഖലകളെ തച്ചുതകര്‍ത്തത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളാണ്. കേരളത്തിലെ നെല്‍വയലുകള്‍ എവിടെയെന്ന് ഇക്കൂട്ടര്‍ പറയണം. ജനത്തെ എക്കാലത്തും വിഡ്ഡികളാക്കി ഭരിക്കാമെന്ന് ആരും കരുതണ്ട. ധര്‍മ്മത്തിന് വേണ്ടി പിറന്ന ശ്രീകൃഷ്ണാവതാരമാണ് ശ്രീനാരായണ ഗുരുദേവന്‍. ഗുരുദേവനെ ശ്രീകൃഷ്ണജയന്തി ദിവസം കുരിശില്‍ തറച്ച് ഘോഷയാത്ര സംഘടിപ്പിച്ചവര്‍ ശ്രീനാരാണീയ സമൂഹത്തെ മാത്രമല്ല കേരള നവോത്ഥാനത്തെയും അപമാനിച്ചു. ഇത്തരത്തില്‍ സംസ്‌കാരത്തെയും പൈതൃകത്തെയും നശിപ്പിക്കുന്നവരെ ജനം തുടച്ചുനീക്കും. ജനങ്ങളുടെ പക്ഷത്ത് നില്‍ക്കുന്ന ഏക പ്രസ്ഥാനം ബിജെപിയാണെന്നും മറ്റെല്ലാം മറുഭാഗത്ത് ഒന്നിച്ചാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സമ്മേളനം എസ്എന്‍ഡിപി യൂണിയന്‍ താലൂക്ക് സെക്രട്ടറി എന്‍.രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആക്കാവിള സതീക്ക് അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം മേഖല ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ എ.ജി.ശ്രീകുമാര്‍, ബേബി ജയകുമാര്‍ ,യൂണിയന്‍ പ്രതിനിധി ജയചന്ദ്രന്‍, രഞ്ജീഷ് എന്നിവര്‍ സംസാരിച്ചു. സ്ഥാനാര്‍ത്ഥി ബി.ബിന്ദു നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.