വിദേശമലയാളിയുടെ വീട്ടില്‍ കവര്‍ച്ച

Friday 16 October 2015 4:06 pm IST

കൊട്ടാരക്കര: വിദേശമലയാളിയുടെ ആളില്ലാത്ത വീട്ടില്‍ കവര്‍ച്ച. 15 പവന്‍ സ്വര്‍ണ്ണവും,എല്‍സിഡി ടിവിയും മോഷണം പോയി. വാളകം നിരപ്പില്‍ ഈട്ടിവിള വീട്ടില്‍ അലക്‌സ്എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാര തകര്‍ത്ത് അതിനുള്ളിലുണ്ടായിരുന്ന സ്വര്‍ണ്ണം അപഹരിച്ചു. അലക്‌സ് എബ്രഹാമിന്റെ ഭാര്യ ആനി ഈ മാസം അഞ്ചുമുതല്‍ ചികിത്സക്കായി എറണാകുളത്തായിരുന്നു. ഒമ്പതിന് വീട്ടില്‍ എത്തിയ മകനാണ് വീട് തുറന്ന് കിടക്കുന്നതും മോഷണം നടന്ന വിവരവും പോലീസിനെ അറിയിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.