കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു: വന്‍ ദുരന്തം ഒഴിവായി

Friday 16 October 2015 4:59 pm IST

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസിന് തീ പിടിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒഴിവായത് വന്‍ ദുരന്തം. തീ കെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും പുറത്തേക്ക് വന്ന ബസാണ് മാവൂര്‍ റോഡില്‍ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് മതില്‍ തകര്‍ത്ത് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് നിന്നത്. പത്ത് മിനിറ്റോളം ബസ് റോഡില്‍ നിന്ന് കത്തി. മതിലിന്റെ സമീപം ട്രാന്‍സ്‌ഫോര്‍മര്‍ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വൈദ്യുതി ഓഫാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. റോഡിലെ ഗതാഗതം പൂര്‍ണമായും നിയന്ത്രിച്ചതും കൂടുതല്‍ അപകടമുണ്ടാകാതിരിക്കാന്‍ സഹായകമായി. ഇന്ധന ടാങ്കിന് തീ പിടിക്കാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി.അപകടം നടന്ന് 15 മിനിറ്റോളം കഴിഞ്ഞതിന് ശേഷമാണ് അഗ്‌നിശമന സേന സ്ഥലത്തെത്തിയത്. അഗ്‌നിശമന സേന തീയണച്ചു. അപകടത്തില്‍ പെട്ടയുടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി. പോസ്റ്റില്‍ ഇടിച്ച് പത്ത് മിനിറ്റിന് ശേഷമാണ് തീ ആളിക്കത്തിയത്. ഇതിനോടകം ഭൂരിഭാഗം യാത്രക്കാരെയും സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റാന്‍ പോലീസിന് സാധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.