നവരാത്രി

Friday 16 October 2015 8:07 pm IST

നവമി നാളുകളില്‍ 10 വയസ്സുള്ള കന്യകയെ സുഭദ്രാനാമത്തില്‍ പൂജിച്ചാല്‍ സര്‍വ്വാഭീഷ്ട സിദ്ധിയുണ്ടാകുന്നു.  സ്ത്രീകളെ ആരാധിക്കുവാനും ബഹുമാനിക്കുവാനും കുമാരീ പൂജ നമ്മെ പഠിപ്പിക്കുന്നു. നവരാത്രി പൂജ വിധിയാം വണ്ണം നടത്തിയാല്‍ സകലാഭീഷ്ടങ്ങളും ദേവി സാധിച്ചു തരും.  വസിഷ്ഠന്‍, കൗശികനായ വിശ്വാമിത്രന്‍, കശ്യപന്‍, ഭൃഗു തുടങ്ങിയ മഹര്‍ഷീശ്വര•ാര്‍ നവരാത്രി വ്രതത്തിലൂടെ ദേവിയെ പ്രീതിപ്പെടുത്തിയവരാണ്.  വൃതാസുരവധത്തിനായി ദേവേന്ദ്രനും ത്രിപുര നിഗ്രഹത്തിനായി പരമശിവനും, മധു കൈടഭനിഗ്രഹത്തിനായി മഹാവിഷ്ണുവും, രാവണവധത്തിനായി ശ്രീരാമനും നവരാത്രിവ്രതം അനുഷ്ഠിച്ചിരുന്നു. (ദേവീഭാഗവത മഹാപുരാണമനുസരിച്ച് ശ്രീരാമന്‍ ദേവീ പൂജ നടത്തിയത് നാരദ മഹര്‍ഷിയുടെ കാര്‍മ്മികത്വത്തിലാണ്. ദേവീ മഹാഭാഗവതപുരാണത്തിലാവട്ടെ ബ്രഹ്മദേവനാണു ശ്രീരാമനു വേണ്ടി നവരാത്രി പൂജ അനുഷ്ഠിച്ചത്).  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.