ഭക്ഷണശീലത്തെ മതവുമായി കൂട്ടിക്കലര്‍ത്തരുത്: ബിജെപി

Friday 16 October 2015 8:30 pm IST

ന്യൂദല്‍ഹി: ഭക്ഷണ ശീലങ്ങളെ ഏതെങ്കിലും മതവുമായി ചേര്‍ത്ത് പറയുന്നത് ശരിയല്ലെന്ന് ബിജെപി. മറ്റുള്ളവരുടെ വികാരങ്ങളും മാനിക്കണം, ഭക്ഷണം വ്യക്തിപരമായ കാര്യമാണ്. കേന്ദ്രമന്ത്രി വെങ്കയ്യ നായഡു വാര്‍ത്താ സമ്മേളനത്തില്‍പറഞ്ഞു. ഹരിയാനാ മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറുടെ അഭിപ്രായം പാര്‍ട്ടി നിലപാടല്ല. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കും, അദ്ദേഹത്തത്തെ ഉപദേശിക്കും. അങ്ങനെയൊന്നും പറയാന്‍ പാടില്ല. നായിഡു തുടര്‍ന്നു. ദാദ്രി സംഭവം അങ്ങേയറ്റം അപലപനീയമാണ്. പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും തന്നെ ഇക്കാര്യം പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ദാദ്രി സംഭവം ക്രമസമാധാന പ്രശ്‌നമാണ്. അതിന് യുപി സര്‍ക്കാരിനെ വേണം ചോദ്യം ചെയ്യാന്‍. അതിനു പകരം കേന്ദ്ര സര്‍ക്കാരിനെയല്ല കുറ്റപ്പെടുത്തേണ്ടത്. അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളെ തകര്‍ക്കാനും പ്രതിഛായ ഇല്ലാതാക്കാനും അസൂത്രിതമായ ശ്രമങ്ങളാണ്‌ നടക്കുന്നത്. വെങ്കയ്യ തുടര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.