മത്സര വിജയികളെ പ്രഖ്യാപിച്ചു

Friday 16 October 2015 8:51 pm IST

കണ്ണൂര്‍: സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി കൃഷ്ണ ജ്വല്‍സ് സര്‍വ്വശിക്ഷാ അഭിയാന്‍, വിന്‍വിന്‍കോര്‍പ് എന്നിവരുടെയും സഹകരണത്തോടെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'ശുചിത്വപൂര്‍ണ്ണം എന്റെ വീട് എന്റെ സ്‌കൂള്‍' പദ്ധതിയുടെ മൂന്നാംഘട്ട പരിപാടിയുടെ ഭാഗമായി നടത്തിയ കഥ, കവിത, ഉപന്യാസരചന തുടങ്ങിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ലേഖനമത്സരം ഒന്നാം സ്ഥാനം: നേഹ.ആര്‍. (ജിഎച്ച്എസ്എസ്. ചേലോറ), രണ്ടാം സ്ഥാനം: ചൈതന്യ.എസ്.നാഥ് (ജിഎച്ച്എസ്എസ് ചാല), മൂന്നാം സ്ഥാനം: സംയുക്ത എം. (എസ്എന്‍ ട്രസ്റ്റ്, തോട്ടട). കഥ: ഒന്നാം സ്ഥാനം: റവാന യു.വി. (ജിഎച്ച്എസ്എസ്. ചാല) ,രണ്ടാം സ്ഥാനം: നേഹ ചന്ദ്രന്‍ (സിഎച്ച്എം ഹൈസ്‌കൂള്‍, എളയാവൂര്‍), മൂന്നാം സ്ഥാനം: ശ്രീമതി (എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ്), കവിത: ഒന്നാംസ്ഥാനം: ശ്രീലക്ഷ്മി സുരാജന്‍ (സെന്റ് തെരേസാസ് ആംഗ്‌ളോ ഇന്ത്യന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍), രണ്ടാം സ്ഥാനം: ദൃശ്യ.കെ. (എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ്), മൂന്നാം സ്ഥാനം: അതുല്യ നാരായണന്‍ (എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ്, അശ്വന്ത്.കെ. (ജിഎച്ച്എസ്എസ് മുണ്ടേരി ).