ജില്ലാ പഞ്ചായത്ത്: 21 പേര്‍ പത്രിക പിന്‍വലിച്ചു

Friday 16 October 2015 8:55 pm IST

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചവരില്‍ 21 പേര്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. 8 പേര്‍ വ്യാഴാഴ്ചയും 13 പേര്‍ വെള്ളിയാഴ്ചയുമാണ് പത്രിക പിന്‍വലിച്ചത്. ബൈജു വര്‍ഗീസ് (പേരാവൂര്‍), രവീന്ദ്രന്‍ കുന്നോത്ത് (കൊളവല്ലൂര്‍), ഷീജ.കെ(പിണറായി), ലിജി.പി.പി (വേങ്ങാട്), ടി.സവിത(ചെമ്പിലോട്), പി പി കുഞ്ഞിക്കണ്ണന്‍ (കല്യാശ്ശേരി), ഒ.വി.ഗീത (കുഞ്ഞിമംഗലം), രാധാമണി (കടന്നപ്പള്ളി), പി ഇന്ദിര (കരിവെള്ളൂര്‍), പി പി മോഹനന്‍ (പരിയാരം), കെ.രവീന്ദ്രന്‍, പി.വി.ലക്ഷ്ണണന്‍ (മയ്യില്‍), പി.ഒ.പി.മുഹമ്മദലി (ചെറുകുന്ന്), പ്രേമലത (ആലക്കോട്), കെ.ഗിരീഷ് കുമാര്‍, സി.സി. രഘൂത്തമന്‍ (അഴീക്കോട്), പി.രാജന്‍ (കല്യാശ്ശേരി), മാത്യു (നടുവില്‍), പി.അബ്ദുല്‍ റഷീദ് (പാട്യം), കെ.വി.രജീഷ് (പേരാവൂര്‍), ദാമോദരന്‍ കൊയിലേര്യന്‍ (കൊളച്ചേരി) എന്നിവരാണ് പത്രിക പിന്‍വലിച്ചത്.