ലോക കൈകഴുകല്‍ദിനം ആചരിച്ചു

Friday 16 October 2015 8:58 pm IST

ആലപ്പുഴ: യൂണിസെഫും റോട്ടറി ഇന്റര്‍നാഷണലും സര്‍വശിക്ഷാ അഭിയാനും സംയുക്തമായി ലോക കൈകഴുകല്‍ദിനം ആചരിച്ചു. ആലപ്പുഴ ഗവ. ജിഎച്ച്എസ്സില്‍ നടത്തിയ കൂട്ടപ്രതിജ്ഞ ജി.സുധാകരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. റവന്യു ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ഡി.വിജയലക്ഷ്മി, പ്രൊഫ. എസ്.ഗോപിനാഥന്‍ നായര്‍, ഡോ. ജീവലത, ഗോപാലകൃഷ്ണന്‍ അഡ്വ. വി. ദീപക് എന്നിവര്‍ നേതൃത്വം നല്‍കി. റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ അരൂര്‍ മുതല്‍ പാറശാല വരെയുള്ള ആയിരത്തോളം സ്‌കൂളുകളില്‍ വാഷ് ഇന്‍ ഹാന്‍ഡ്‌സ് പദ്ധതിയിലൂടെ ടോയ്‌ലെറ്റ് നിര്‍മാണവും പരിചരണവും ബോധവത്കരണവും നടത്തും. ജില്ലാശുചിത്വമിഷന്റെയും ആലപ്പുഴ അവുലൂക്കുന്ന് എംഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെയും നേതൃത്വത്തില്‍ ആഗോള കൈകഴുകല്‍ ദിനം ആഘോഷിച്ചു. നഗരത്തില്‍ സംഘടിപ്പിച്ച പരിപാടി ഐഎംഎ ജില്ലാ പ്രസിഡന്റ് ഡോ. ഇ.കെ. ആന്റണി ഉദ്ഘാടനം ചെയ്തു. എംഇഎസ് സംസ്ഥാന സെക്രട്ടറി എ. ഹബീബ് മുഹമ്മദ് ആധ്യക്ഷ്യം വഹിച്ചു. ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ കെ.പി. ലോറന്‍സ്, കെ. നാസര്‍, മുബാറക്ക് ഹാജി, കെ. ശിവകുമാര്‍, റസിയാ അസീസ് എന്നിവരും സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.