അനൂപിനെ പോലിസ് തൊണ്ടര്‍നാടെത്തിച്ച് തെളിവെടുത്തു

Friday 16 October 2015 9:15 pm IST

മാനന്തവാടി: മാവോവാദി നേതാവ് രൂപേഷിനൊപ്പം പിടിയിലായ പ്രവര്‍ത്തകന്‍ അനൂപിനെ പോലിസ് തൊണ്ടര്‍നാടെത്തിച്ച് തെളിവെടുത്തു. തൊണ്ടര്‍നാട് കുഞ്ഞോം ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമണം, ചാപ്പ ഏറ്റുമുട്ടല്‍ എന്നിവയുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത് അനൂപാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ മാനന്തവാടി ഡിവൈഎസ്പി പ്രേംകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. ഇന്നലെ രാവിലെ ആയുധങ്ങള്‍ എത്തിച്ചതായി പറയപ്പെടുന്ന വെള്ളമുണ്ടയിലും മക്കിയാടും പിന്നീട് അനൂപ് ഒളിവില്‍ താമസിച്ച പയ്യോളിയിലും അന്വേഷണസംഘം തെളിവെടുപ്പിനായി കൊണ്ടുപോയി. കസ്റ്റഡി കാലാവധി കഴിയുന്ന ഇന്ന് ഉച്ചയോടെ പ്രതിയെ കല്‍പ്പറ്റ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.