യപ്പ് ടിവി ഇന്ത്യയില്‍

Friday 16 October 2015 10:00 pm IST

യപ്പ് ടിവിയുടെ ഉദ്ഘാടനം കെ.ടി. രാമറാവു തെലുങ്കാന സര്‍ക്കാര്‍ പഞ്ചായത്ത് രാജ് – ഐടി മന്ത്രി ഹൈദരാബാദില്‍നിര്‍വഹിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറയും, ബോളിവുഡ്
നടി പരിണീതി ചോപ്ര സമീപം

കൊച്ചി: ഇന്റര്‍നെറ്റ് അധിഷ്ഠിത ടെലിവിഷന്‍ സ്ട്രീമിങ് സേവനദാതാവായ യപ്പ് ടിവി ഇന്ത്യയിലും. ഹൈദരാബാദിലെ ടാജ് കൃഷ്ണയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന പഞ്ചായത്ത്‌രാജ്, ഐടി വകുപ്പ് മന്ത്രി കെ.ടി. രാമറാവു, ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ, ബോളിവുഡ് താരം പരിണീതി ചോപ്ര എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യപ്പ് ടിവി യുടെ ഇന്ത്യയിലെ അവതരണം.

യപ്പ് ടിവി എത്തുന്നത് 12 ഭാഷകളിലായി 200 ലേറെ ചാനലുകളുമായാണ്. ലൈവ് ടിവി അനുഭവത്തിന് പുറമെ ഇന്ത്യയിലാദ്യമായി കാച്ച് അപ്പ് ടിവി സാങ്കേതികവിദ്യയും വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ ഏഴ് ദിവസങ്ങളിലെ ടിവി പരിപാടികള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുക്കുന്നതാണിത്.

സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലറ്റ്, വെബ് തുടങ്ങിയ ബഹുതലങ്ങളില്‍ യപ്പ് ടിവി സേവനം ലഭിക്കും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാം. ടിവി ദൃശ്യാനുഭവം എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് യപ്പ് ടിവി സിഇഒ ഉദയ് റെഢി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.