പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Friday 16 October 2015 10:06 pm IST

മാങ്കുളം ആനക്കുളം മുപ്പത്തൊന്ന്കര പുത്തന്‍വീട്ടില്‍ സുനീഷാണ് മൂന്നാര്‍ പോലിസിന്റെ പിടിയിലായത് മൂന്നാര്‍: മാങ്കുളത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മാങ്കുളം ആനക്കുളം മുപ്പത്തൊന്ന്കര പുത്തന്‍വീട്ടില്‍ സുനീഷ് (21) ആണ് പിടിയിലായത്. കഴിഞ്ഞദിവസം പ്രതി സമീപവാസിയും മാങ്കുളം സ്‌കൂളിലെ പത്താക്ലാസ് വിദ്യാര്‍ത്തിയുമായ പെണ്‍കുട്ടിയെ ബൊലേറോ ജീപ്പില്‍ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു. നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് പ്രതി ജീപ്പ് മാങ്കുളത്തേക്ക് തന്നെ മടങ്ങി. സംഭത്തില്‍ മൂന്നാര്‍ എസ്‌ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുനീഷിനെ പിടികൂടിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്തിയുടെ മൊഴി എടുത്തപോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂന്നാര്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ 21 നാണ് പീഡനം നടന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.പ്രതി സ്ഥിരമായി പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നതായി കാട്ടി നേരത്തെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.