ശ്രീനാരായണപ്രസ്ഥാനങ്ങളെ അവഹേളിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണം: ശശികല ടീച്ചര്‍

Friday 16 October 2015 10:27 pm IST

ആലുവ: ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളേയും നേതാക്കളേയും അധിക്ഷേപിക്കുന്ന ഇടത് വലത് മുന്നണികള്‍ക്കെതിരെ പ്രതികരിക്കാന്‍ തിരഞ്ഞെടുപ്പ് ഉപയോഗിക്കണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു. ആലുവ നൊച്ചിമ പോട്ടച്ചിറ കുളം സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ പറ്റിയുള്ള അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്നും അവര്‍ ആരോപിച്ചു. അഞ്ച് കൊല്ലം മിണ്ടാതിരുന്ന എല്‍ഡിഎഫിന്റെ ആഭ്യന്തര മന്ത്രി ഇപ്പോള്‍ അന്വേഷണം വേണമെന്ന ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും അവര്‍ ആരോപിച്ചു. ഹിന്ദു രക്ഷാ നിധി മൈക്രോ നാരായണനും അനില്‍കുമാര്‍ പിഷാരത്തും ശശികല ടീച്ചര്‍ക്ക് കൈമാറി. എം.കെ. അയ്യപ്പന്‍, പ്രദീപ് പെരുമ്പടന്ന, ശശിധരന്‍ ശ്രീവത്സം, കെ.പി. സുരേഷ്, എം.എന്‍. ഗോപി, എം.സി. ഉണ്ണി, എം.വി. കവിദാസ്, ലിജിന്‍ കുമാര്‍, കൃഷ്ണന്‍ക്കുട്ടി, ടി.എസ്. സത്യന്‍, ജിബു എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.