ടിസ്റ്റില്‍ ഇന്‍ഫോസിസിന്റെ റിക്രൂട്ട്‌മെന്റ് ഡ്രൈവ്‌

Friday 16 October 2015 10:33 pm IST

കൊച്ചി: ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ടെക്‌നോളജീസ് ആരക്കുന്നത്തെ ടോക് എച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ഒക്ടോ. 17, 18 തീയതികളില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. വിവിധ എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ നിന്നായി 302 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദ്വിദിന റിക്രൂട്ട്‌മെന്റിലൂടെ കോളേജില്‍ നിന്നും മികച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്. മിടുക്കരായ വിദ്യാര്‍ത്ഥികളാണ് റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരിക്കുന്നതെന്നും അവരുടെ കഴിവില്‍ ആത്മവിശ്വാസമുണ്ടെന്നും ടിസ്റ്റ് പ്രിന്‍സിപ്പല്‍ ഡോ. ഡി. വിന്‍സെന്റ് എച്ച് വില്‍സണ്‍ പറഞ്ഞു.