ബ്ലോക്ക് ഗ്രാമപഞ്ചായത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Friday 16 October 2015 10:30 pm IST

കൊച്ചി: നവംബര്‍ 2,5 തീയതികളില്‍ വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പട്ടികയായി. വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമ പഞ്ചായത്തുകള്‍ക്ക് അതാത് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വിവിധ സ്ഥാപനങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക. വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയിലുള്ള വിവിധ ഗ്രാമ പഞ്ചായത്തുകളും വോട്ടെണ്ണല്‍ കേന്ദ്രങ്ങളും. ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലും ഇവിടെത്തന്നെയാണ്. പറവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ ചേന്ദമംഗലം, കോട്ടുവള്ളി, ഏഴിക്കര, വടക്കേക്കര, ചിറ്റാറ്റുകര എന്നീ 5 ഗ്രാമപഞ്ചായത്തുകളാണുള്ളത്. ഈ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പറവൂര്‍ പുല്ലംകുളം ശ്രീനാരായണ ഹയര്‍സെക്കണ്ടറി സ്‌കൂളിലും ആലങ്ങാട് ബ്ലോക്കിന്റെ പരിധിയിലുള്ള കരുമാല്ലൂര്‍, വരാപ്പുഴ, ആലങ്ങാട്, കടുങ്ങല്ലൂര്‍ എന്നീ 4 ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ആലുവ യൂ. സി. കോളേജിലും, അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, കറുകുറ്റി, അയ്യമ്പുഴ, കാഞ്ഞൂര്‍, കാലടി, മലയാറ്റൂര്‍ നീലീശ്വരം എന്നീ 8 ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അങ്കമാലി ഡി പോള്‍ കോളേജിലുമാണ് നടക്കുക. കൂവപ്പടി ഗ്രാമപ്പഞ്ചായത്തിലെ അശമന്നൂര്‍, മുടക്കുഴ, വേങ്ങൂര്‍, രായമംഗലം, കൂവപ്പടി, ഒക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കുറുപ്പംപടി എം ജി എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, ചൂര്‍ണിക്കര, എടത്തല, കീഴ്മാട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ചുണങ്ങംവേലി സെന്റ് ജോസഫ് അപ്പര്‍ പ്രൈമറി സ്‌കൂള്‍, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ കടമക്കുടി, ചേരാനല്ലൂര്‍, മുളവുകാട്, എളംകുന്നപ്പുഴ എന്നീ നാല്് ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ തൃക്കാക്കര ഭാരതമാതാ കോളേജ്, എന്നിവിടങ്ങളിലും വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, പള്ളിപ്പുറം, കുഴുപ്പിള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ചെറായി രാമവര്‍മ യൂണിയന്‍ ഹൈസ്‌ക്കൂള്‍, പള്ളുരുത്തി ബ്ലോക്കിലെ ചെല്ലാനം, കുമ്പളങ്ങി, കുമ്പളം ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ പള്ളുരുത്തി ശ്രീനാരായണ ഓഡിറ്റോറിയം, എസ്എന്‍ഡിപി. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഉദയംപേരൂര്‍, മുളന്തുരുത്തി, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍,മണീട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ മുളംന്തുരുത്തി പുതിയ ബ്ലോക്ക് പഞ്ചായത്ത് കാര്യാലത്തില്‍ നടക്കും. വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ 6 ഗ്രാമപഞ്ചായത്തുകളായ പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്, പുത്തന്‍കുരിശ്, മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൈങ്ങോട്ടൂര്‍, നെല്ലിക്കുഴി, പിണ്ടിമന, കാവളങ്ങാട്, വാരപ്പെട്ടി, കീരംപാറ, പോത്താനിക്കാട്, പല്ലാരിമംഗലം, കുട്ടമ്പുഴ, കോട്ടപ്പടി എന്നീ പത്ത് ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ കോതമംഗലം ബസേലിയോസ് പൗലോസ് ഇന്‍ഡോര്‍ സ്‌റ്റേഡിയം, മാര്‍ അത്തനേഷ്യസ് കോളേജ് എന്നിവിടങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. പാമ്പാക്കുട ബ്ലോക്കിലെ ഇലഞ്ഞി, തിരുമാറാടി, പാലക്കുഴ, പാമ്പാക്കുട, രാമമംഗലം എന്നീ ഗ്രാമപഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ പാമ്പാക്കുട എം.റ്റി.എം. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, കുന്നുകര, ശ്രീമൂലനഗരം, പുത്തന്‍വേലിക്കര എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ അത്താണി സെന്റ് ഫ്രാന്‍സിസ് അസിസി യു.പി. സ്‌കൂളില്‍ നടക്കും. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ ആവോലി, ആരക്കുഴ, പായിപ്ര, കല്ലൂര്‍ക്കാട്, ആയവന, മാഞ്ഞല്ലൂര്‍, മാറാടി, വാളകം എന്നീ ഗ്രാമപ്പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ മൂവാറ്റുപുഴ നിര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.