സിപിഎമ്മിനെ കാത്തിരിക്കുന്നത് ബംഗാളിന്റെ ഗതി: തുഷാര്‍

Friday 16 October 2015 10:33 pm IST

ആലുവ: എസ്എന്‍ഡിപി യോഗത്തെയും പ്രവര്‍ത്തകരെയും കള്ളപ്രചാരണത്തിലൂടെ കടന്നാക്രമിക്കുന്ന സിപിഎമ്മിനെ പ്രബുദ്ധകേരളം തിരിച്ചറിയുമെന്നും ബംഗാളിന്റെ ഗതിയായിരിക്കും കേരളത്തില്‍ സിപിഎമ്മിനെന്നും തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി യോഗം ആലുവ യൂണിയന്‍ നേതൃസംഗമം ആലുവ കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ തുഷാര്‍ ഉദ്ഘാടനംചെയ്തു. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ അധ്യക്ഷതവഹിച്ചു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.ഡി. ശ്യാംദാസ്, മീനച്ചില്‍ യൂണിയന്‍ സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ എ.എന്‍. രാമചന്ദ്രന്‍, ടി.കെ. ബിജു, സ്വാമിനാഥന്‍, ആര്‍.കെ.ശിവന്‍, നിര്‍മ്മല്‍കുമാര്‍, കെ.കെ. മോഹനന്‍, സന്തോഷ്ബാബു, ടി.എസ്. അരുണ്‍, വനിതാസംഘം സെക്രട്ടറി ലതാഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ലീല രവീന്ദ്രന്‍, സിന്ധു ഷാജി, യൂത്ത് മൂവ്‌മെന്റ് സൈബര്‍സേന, ധര്‍മ്മസേന അംഗങ്ങളായ മൊബിന്‍ മോഹന്‍, സജീവന്‍ ഇടച്ചിറ, സനോജ് തേവയ്ക്കല്‍, അമ്പാടി ചെങ്ങമനാട് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.