വിദ്യാനികേതന്‍ യുവശാസ്ത്ര പ്രതിഭാ സംഗമം

Friday 16 October 2015 10:34 pm IST

കൊച്ചി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാനതല ശാസ്ത്രപ്രദര്‍ശനം 'ദ്യുതി-2105' ന് എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളില്‍ ഇന്ന് തുടക്കം. 19 വരെയാണ് പ്രദര്‍ശനം. 750 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇന്ന് രാവിലെ 9 ന് ഹയര്‍ സെക്കന്ററി സ്‌കൂള്‍ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മായാ പി.എം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മേലേത്ത് ചന്ദ്രശേഖരന്‍ എഴുതിയ 'കളരിപ്പയറ്റ് വടക്കേ മലബാറില്‍' എന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മവും നടക്കും. ആര്‍എസ്എസ് അഖിലഭാരതീയ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയില്‍ നിന്നും പ്രൊഫ. വിജയകുമാര്‍ പുസ്തകം ഏറ്റുവാങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.