കെഎസ്ഇബി റഫറണ്ടം: വൈദ്യുതി മസ്ദൂര്‍ സംഘം മത്സരത്തിന്

Friday 16 October 2015 10:34 pm IST

കോഴിക്കോട് : കെഎസ്ഇബിയെ മറ്റൊരു കെഎസ്ആര്‍ടിസി ആക്കരുതെന്ന ആഹ്വാനത്തോടെ കേരള വൈദ്യുതി മസ്ദൂര്‍സംഘം (ബിഎംഎസ്) മത്സര രംഗത്ത്. കെഎസ്ഇബി ലിമിറ്റഡില്‍ ഈ മാസം 20ന് നടക്കുന്ന യൂണിയനുകളുടെ ഹിതപരിശോധനയിലാണ് വൈദ്യുതി മസ്ദുര്‍ സംഘം മത്സരിക്കുന്നത്. മാറുന്ന കേരള സമൂഹത്തിന്റെ മനസ്സ് കെഎസ്ഇബിയിലും പ്രതിഫലിപ്പിക്കാനാണ് വൈദ്യുതി മസ്ദൂര്‍സംഘം ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം. ആനന്ദന്‍ വ്യക്തമാക്കി.