പത്രിക നല്‍കിയ സ്ഥാനാര്‍ത്ഥിയുമായി ബന്ധമില്ലെന്ന് കേരളാ കോണ്‍ഗ്രസ്

Friday 16 October 2015 10:54 pm IST

എരുമേലി: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആരംഭം മുതലേ വിവാദമായ എലിവാലിക്കര സീറ്റ് വീണ്ടും വിവാദത്തിലേക്ക്. യുഡിഎഫിലെ സീറ്റു ചര്‍ച്ചയിലെ ധാരണയനുസരിച്ച് കേരളാ കോണ്‍ഗ്രസിനു നല്‍കിയ എട്ടു സീറ്റില്‍ എലിവാലിക്കരയില്‍ അപ്പച്ചന്‍ ഇളയാനിത്തോട്ടം എന്നയാള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതാണ് വിവാദത്തിന് വഴിയൊരുക്കിയത്. പത്രിക നല്‍കുന്നതിന് മുമ്പ് മുതല്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെന്ന് പ്രചരണത്തോടെ വാര്‍ഡില്‍ ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ, പത്രിക പിന്‍വലിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ കേരളാ കോണ്‍ഗ്രസുമായി സ്ഥാനാര്‍ത്ഥിക്ക് യാതൊരു ബന്ധവുമില്ലായെന്ന പാര്‍ട്ടിയുടെ പ്രഖ്യാപനമാണ് വിവാദത്തിലായിരിക്കുന്നത്. മുന്‍പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന പി.എ ഇര്‍ഷാദ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആക്കിയതോടെയാണ് എലിവാലിക്കര വാര്‍ഡ് ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പു തര്‍ക്കത്തെ തുടര്‍ന്ന് ഐ ഗ്രൂപ്പ് നേതാവായ പ്രകാശ് പുളിക്കനെ സ്ഥാനാര്‍ത്തിയായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവസാന നിമിഷം അദ്ദേഹവും പിന്മാറുകയായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് മുന്നണികളില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിയായി നിലവിലുളള അപ്പച്ചന്‍ ഇളയാനിത്തോട്ടം പത്രിക നല്‍കുന്നത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മോഹനന്‍ വയലില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതിന് തൊട്ടു പിന്നാലെയാണ് വിവാദമായ സീറ്റിലെ ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ കേരളാ കോണ്‍ഗ്രസ് നേത്യത്വം രംഗത്തെത്തിയിരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ പേരില്‍ പ്രചാരണം നടത്തുന്ന സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നു കാട്ടി മണ്ഡലം പ്രസിഡന്റ് ജെയ്‌സണ്‍ മണിപ്പുഴയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.