ദക്ഷിണ റെയില്‍വേയില്‍ 'അമ്മ' ശുദ്ധജലം ലഭ്യമാക്കണം

Friday 16 October 2015 10:56 pm IST

കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും 'അമ്മ' ഉപ്പ് ലഭ്യമാക്കുമെന്ന് തമിഴ്‌നാട് ഉപ്പ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചതായുള്ള പത്രക്കുറിപ്പാണ് ഇതിനാധാരം. ഇതുപോലെ 'അമ്മ' ശുദ്ധജലം ദക്ഷിണ റെയില്‍വേയിലും സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പോകളിലും ലഭ്യമാക്കുവാന്‍ തമിഴ്‌നാട് സര്‍ക്കാര്‍  മുന്‍കൈയെടുക്കണം. ഇപ്പോള്‍ 'അമ്മ' ഐഎസ്‌ഐ ക്വാളിറ്റി ശുദ്ധജലം ഒരു ലിറ്റര്‍ ബോട്ടിലിന് 10 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. കേരളത്തില്‍ ശുദ്ധജല മാഫിയ ലിറ്റര്‍ ഒന്നുക്ക് 18 രൂപയും 20 രൂപയും ഈടാക്കുന്നു. കൂടാതെ കേരള സര്‍ക്കാര്‍ 15 രൂപ വില നിശ്ചയിച്ച് ഒരു ലിറ്റര്‍ ബോട്ടില്‍ ശുദ്ധജലം വിറ്റഴിക്കുവാന്‍ ലൈസന്‍സ് നല്‍കിയതായ വാര്‍ത്തയും കണ്ടു. തമിഴ്‌നാട്ടില്‍ വില്‍ക്കുന്ന 10 രൂപ ശുദ്ധജലം തന്നെ കൂടിയ വിലയാണ്. വെറും രണ്ട് രൂപ മാത്രമാണ് ഒരുലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് ഉപഭോക്താവിനെത്തുംവരെ വരെയുള്ള ചെലവു വരിക എന്നിരിക്കെ പത്തുരൂപ തന്നെ അധികമാണ്. ബോട്ടിലിനാണ് ചെലവ് എന്നാണ് പ്രചാരം. വന്‍ രാഷ്ട്രീയ-മാഫിയാ അഴിമതിയാണ് 15/18/20 രൂപ നിശ്ചയിച്ച് കേരളത്തില്‍ ശുദ്ധജലം വിറ്റഴിയുന്നതിന്റെ മൂലകാരണമെന്നു വിശ്വസിക്കപ്പെടുന്നു. സൗജന്യ ശുദ്ധജല പദ്ധതി തന്നെ തിന്നുമുടിച്ചതിന്റെ പരിണിതഫലമാണ് ഇത്. സി.എല്‍.നാരായണസ്വാമി, ചേലക്കര പാഠം ഒന്ന് ബീഫ് ഫെസ്റ്റ് മാര്‍ക്‌സിസം, കമ്യൂണിസം, മാവോയിസം, പിണറായിസം, പുകസ, കുഞ്ഞാമ്മദ് തുടങ്ങിയ ഒരുപാട് ഉഡായിപ്പുകള്‍ കണ്ട കേരളത്തില്‍ 2015 ല്‍ അരങ്ങേറിയ പുതിയ കമ്യൂണിസ്റ്റ് വിപ്ലവമാണ് ബീഫ്‌ഫെസ്റ്റ്. തപാലിലൂടെ വിപ്ലവം പഠിക്കുകയും ഉത്‌സവപ്പറമ്പിലെ പൊട്ടാസുതോക്കില്‍ വെടിവെച്ച് പരിശീലിച്ച് ലോകത്തിലെ ബൂര്‍ഷ്വാഭരണകൂടങ്ങളെ മറിച്ചിടുകയും ചെയ്തിട്ടുള്ള എസ്എഫ്‌ഐ എന്ന ഭയങ്കര വിപ്ലവവിദ്യാര്‍ത്ഥി സംഘടനയാണ് ബീഫ് ഫെസ്റ്റ് എന്ന കടലാസുപരിപാടിയുടെ ഉപജ്ഞാതാക്കള്‍. കൈരളി ചാനലിലെ പാചകപരിപാടിനോക്കി പഠിച്ച് അവതരിപ്പിക്കുന്ന ഈ കമ്യൂണിസ്റ്റ് പെരുന്നാളില്‍ പങ്കെടുക്കുന്നവര്‍ക്ക് സവാളയുടെ തൊലികളയുക, കറിച്ചട്ടി കഴുകുക, അടുപ്പില്‍ ഊതുക മുതലായ വിഷയങ്ങളില്‍ വിപ്ലവം നടത്താനും ചക്കാത്തിന് ബീഫ് ഫ്രൈ ചവയ്ക്കാനും സൗകര്യമുണ്ടായിരിക്കുന്നതാണ്. എന്നാല്‍ ബാക്കി ബീഫ് എകെജി സെന്ററില്‍ പള്ളനിറയ്ക്കാനുള്ളതിനാല്‍ കെട്ടിപ്പൊതിഞ്ഞു കൊണ്ടുപോകാമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ല. ബീഫ് വിപ്ലവത്തില്‍ പങ്കെടുക്കുന്ന യുവതികളായ കോളേജ് അധ്യാപികമാര്‍ക്ക് ഓക്കാനിക്കാതെ കുടലും പണ്ടവും തിന്നാനും ആന്ത്രാക്‌സ് ബാധിച്ച പോത്തിറച്ചി രുചിച്ചുനോക്കി കണ്ടുപിടിക്കാനും നിഷ്പ്രയാസം സാധിക്കുന്നതാണ്. മാത്രവുമല്ല, അറക്കുംമുമ്പേ പിടയ്ക്കുന്ന പോത്തുകളെപ്പറ്റി ശിഷ്യഗണങ്ങള്‍ക്ക് ക്ലാസെടുക്കാനും ഫേസ്ബുക്ക് പോസ്റ്റിടാനും അവര്‍ക്ക് സൗകര്യമുണ്ടായിരിക്കുന്നതാണ്. ബീഫ്‌ഫെസ്റ്റില്‍ പങ്കെടുത്ത് ഓസിന് ബീഫടിച്ച അധ്യാപികമാര്‍ക്ക് എസ്എഫ്‌ഐ ഉടന്‍ നടത്താനിടയുള്ള ഡോഗ്‌ഫെസ്റ്റില്‍ സൗജന്യപ്രവേശനം ഉണ്ടായിരിക്കുന്നതുമാണ്. ദീപു നിശീഥം, വൈക്കം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.