ഭാര്യമാര്‍ ഒഴിഞ്ഞ വാര്‍ഡുകളില്‍ ഭര്‍ത്താക്കന്മാര്‍ മത്സരിക്കുന്നു

Friday 16 October 2015 10:58 pm IST

കടുത്തുരുത്തി: കടുത്തുരുത്തി, ഞീഴൂര്‍ പഞ്ചായത്തുകളില്‍ ഭാര്യമാരുടെ വാര്‍ഡില്‍ ഭര്‍ത്താക്കന്മാരും ഭര്‍ത്താവിന്റെ വാര്‍ഡില്‍ ഭാര്യയും മത്സരിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി പഞ്ചായത്തില്‍ 5-ാം വാര്‍ഡില്‍ നിന്നും മത്സരിച്ച് ജയിച്ച സിപിഎം അംഗം ഇന്ദു അനില്‍കുമാറിന്റെ ഭര്‍ത്താവ് അനില്‍കുമാറാണ് അക്കുറി ഭാര്യയുടെ സീറ്റില്‍ മത്സരിക്കുന്നത്.ഇത്തവണ ജനറല്‍ വാര്‍ഡ് ആയതിനാലാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി അനില്‍ മത്സരിക്കുന്നത്. ഞൂഴൂര്‍ പഞ്ചായത്തില്‍ 9-ാം വാര്‍ഡില്‍ നിന്നും മത്സരിച്ച് ജയിച്ച മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് മണിലാല്‍ ആണ് ഇപ്രാവശ്യത്തെ വാര്‍ഡിലെ സ്ഥാനാര്‍ത്ഥി. കടുത്തിരുത്തി പഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതനായി ജയിച്ച ആല്‍ബര്‍ട്ട് ജോസഫിന്റെ ഭാര്യ ഷിനി ആല്‍ബര്‍ട്ട് സിപിഎം സ്വതന്ത്രയായി ജനവിധിതേടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.