അപര പാരയായി; പരിഹാസ്യരായി സിപിഎം നേതൃത്വം

Friday 16 October 2015 11:02 pm IST

ചിറക്കടവ്: പഞ്ചായത്തില്‍ പരാജയ ഭീതി മൂലം 16-ാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥി ''ബിന്ദു അനിലിന്'' അപരയായി സിപിഎം നേതൃത്വം നിര്‍ത്തിയ ബിന്ദു അനില്‍ പത്രിക പിന്‍വലിച്ചു. പ്രസ്തുത അപരയെ നാമനിര്‍ദ്ദേശം ചെയ്തത് സിപിഎം 14 ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ടി.എന്‍. ഗിരീഷ് കുമാര്‍ ആയിരുന്നു. പത്രിക പിന്‍വലിച്ച അപര ബിജെപി സ്ഥാനാര്‍ത്ഥി ബിന്ദു അനിലിന് പിന്തുണയും പ്രഖ്യാപിച്ചു.