ശൗചാലയ നിര്‍മ്മാണത്തിന് മാതാ അമൃതാനന്ദമയീ മഠം തുടക്കമിടുന്നു

Friday 16 October 2015 11:22 pm IST

അമൃതപുരി: ശുചിത്വഭാരതത്തിന്റെ ഭാഗമായി കേരളത്തില്‍ ശൗചാലയം ഇല്ലാത്ത വീടുകളിലെല്ലാം അത് നിര്‍മ്മിച്ചു കൊടുക്കാനുള്ള ബൃഹത് പദ്ധതിക്ക് മാതാ അമൃതാനന്ദമയീ മഠം തുടക്കമിടുന്നു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ - നമാമി ഗംഗ പദ്ധതിക്ക് 100 കോടി രൂപ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് കൈമാറിയപ്പോള്‍ കേരളത്തില്‍ ശൗചാലയമില്ലാത്തയിടങ്ങളിലും അവ നിര്‍മ്മിക്കുന്നതിന് 100 കോടിയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മാതാ അമൃതാനന്ദമയീ ദേവി പ്രഖ്യാപിച്ചിരുന്നു. അമ്മയുടെ ജന്മദിനാഘോഷചടങ്ങില്‍ ഇതുസംബന്ധിച്ച പ്രതിജ്ഞാ പത്രം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇതനുസരിച്ച് കേരളത്തിലുടനീളം ശൗചാലയങ്ങളില്ലാത്ത വീടുകളില്‍ അവ നിര്‍മ്മിച്ചു നല്‍കാനായി മഠം അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ അപേക്ഷകന്റെ പേരും പൂര്‍ണമായ മേല്‍വിലാസവും കാണിച്ചാണ് അപേക്ഷ തയ്യാറാക്കേണ്ടത്. ശൗചാലയം പണിയാന്‍ സ്വന്തമായി സ്ഥലം ഉണ്ടായിരിക്കണം. അപേക്ഷകള്‍ അയക്കേണ്ട വിലാസം. മാതാ അമൃതാനന്ദമയീ മഠം, അമൃതപുരി, കൊല്ലം-690546. നവംബര്‍ 10നാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.