ഇന്ന് ചിത്രം തെളിയും

Friday 16 October 2015 11:32 pm IST

തിരുവനന്തപുരം: നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്നുച്ചയ്ക്ക് മൂന്നിന് അവസാനിക്കുന്നതോടെ തദ്ദേശസ്വയംഭരണ തെരഞ്ഞുപ്പില്‍ സ്ഥാനാര്‍ത്ഥികളുട വ്യക്തമായ ചിത്രം ഇന്നു തെളിയും. ഇടതുവലതു മുന്നണികളിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുടെ ചങ്കിടിപ്പ് വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തേത്. റിബലുകളുടെ മനസ്സറിയുന്നത് മൂന്നുമണിയോടെയാണ്. പാര്‍ട്ടി നേതാക്കള്‍ തലങ്ങുംവിലങ്ങും ചര്‍ച്ചയിലാണ്. ഉന്നത സ്ഥാനവും മറ്റു സ്ഥാനങ്ങളും നല്കാമെന്ന മോഹന വാഗ്ദാനം നല്കി എങ്ങെനെയും റിബലുകളെ ഒതുക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍. റിബലുകളുടെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിക്കേണ്ടത് പാര്‍ട്ടികളുടെ ഉത്തരവാദിത്വമാണെങ്കിലും അത് സ്ഥാനാര്‍ത്ഥികളുടെ ആവശ്യം കൂടിയാണ്. അവസാന നിമിഷത്തില്‍ സ്ഥാനാര്‍ത്ഥികള്‍ മാറിമറിയുമോ എന്നും ആശങ്കയുണ്ട്. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാരുടെ ദിവസം കൂടിയാണ് ഇന്ന.് ചിഹ്നം അനുവദിക്കാനുള്ള കത്ത് നല്കണം. കൈപ്പിഴ പറ്റിയാല്‍ പോസ്റ്ററുകളും ചുമരെഴുത്തുമൊക്കെ മാറ്റേണ്ടിവരും. വൈകുന്നേരത്തോടെ ജില്ലയിലെ ആകെ സ്ഥാനാര്‍ത്ഥികളുടെ കണക്ക് അറിയാന്‍ സാധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.