കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് 56 പേര്‍ക്ക് പരിക്ക്

Friday 16 October 2015 11:34 pm IST

വെഞ്ഞാറമൂട് : കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 56 പേര്‍ക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ എംസിറോഡില്‍ വെമ്പായത്തിനും വട്ടപ്പാറയക്കുമിടയില്‍ വേറ്റിനാട് വച്ചായിരുന്നു അപകടം. കന്യാകുമാരിയില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ എക്‌സ്പ്രസും ചാലക്കുടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം സ്വദേശി ചാക്കോ(50), തോട്ടയ്ക്കാട് സ്വദേശി അനിത(24), ചെങ്ങന്നൂര്‍ സ്വദേശി വിജയകുമാരി(40), പുനലൂര്‍ സ്വദേശി ഷെറിന്‍(30), കൊട്ടാരക്കര സ്വദേശി ജയിംസ്(20), കുളത്തൂപ്പുഴ സ്വദേശികളായ നജുമുദ്ദീന്‍(53), സലീന(37), ആയൂര്‍ സ്വദേശി സുദര്‍ശനന്‍(49), മാര്‍ത്താണ്ഡം സ്വദേശി രാജശേഖരന്‍ (29), അഞ്ചല്‍ സ്വദേശി അനസ്(30), ഗോപകപുമാര്‍ (35-കരമന), അജിത്(19-മാര്‍ത്താണ്ഡം), കൗസല്യ(40-പന്തളം), കാര്‍ത്തിക(22-വാളകം), ബാബു(60-പട്ടാഴി ), ജെറി(27-പന്തളം), അനീഷ്(34-കുന്നിക്കോട്),ശശികുമാര്‍(48- കുന്നിക്കോട്), പ്രഭാകര്‍(34-വാളകം), വിജയകുമാര്‍(57-ചടയമംഗലം), സബീന(40-ഏഴംകുളം), അഞ്ചല്‍ സ്വദേശികളായ സലീന(38), ലത്തീഫ(39), റജീന(35), ഐശ്വര്യ(22-കുന്നുകുഴി), ബംഗാള്‍ സ്വഗദേശി ബാബിലു(22), ദാസമ്മ (62-വെഞ്ഞാറമൂട്), ചാലക്കുടി ബസ്ഡിപ്പേയിലെ കണ്ടക്ടര്‍ ഹകരീഷ്‌കുമാര്‍(40), ഡ്രൈവര്‍ പി.ആര്‍ ബിജു(45) അടക്കം 56 പേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് മറ്റൊരു കെഎസ്ആര്‍ടിസി ബസിലും സ്വകാര്യ വാഹനങ്ങളിലുമായി തിരുവന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. റോഡരികിലെ മണ്‍തിട്ടയില്‍ കയറിയ എക്‌സ്പ്രസ് ബസ് നിയന്ത്രണം തെറ്റി എതിര്‍ ദിശയില്‍ വന്ന സൂപ്പര്‍ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെന്നിനീങ്ങിയ സൂപ്പര്‍ഫാസ്റ്റ് വേറ്റിനാട് തോടിന് കുറുകേയുള്ള നടപ്പാലത്തില്‍ കയറി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആഗ്നിശമനസേനാ വാഹനം അപകട സ്ഥലത്തിന് സമീപം ചെളിയില്‍ താഴ്ന്നു. നാട്ടുകാര്‍ തള്ളി റോഡിലെത്തിച്ചു. ചങ്ങല ഉപയോഗിച്ച് ഫയര്‍ഫോഴ്‌സ് വാഹനം വലിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.