തദ്ദേശ തെരഞ്ഞെടുപ്പ് ഇന്ന് ചിത്രം തെളിയും

Friday 16 October 2015 11:41 pm IST

കൊച്ചി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വ്യക്തമായ ചിത്രം ഇന്ന് ലഭിക്കും. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വിമതരെക്കൊണ്ട് പത്രിക പിന്‍വലിപ്പിക്കാനുള്ള തീവ്രശ്രമം തുടരുകയാണ്. ഇന്നോടെ ഇവരെല്ലൊം ഒതുക്കാമെന്നാണ് പാര്‍ട്ടികളുടെ പ്രതീക്ഷ. പത്രിക പിന്‍വലിക്കല്‍ കഴിയുന്നതോടെ പ്രചാരണവും ചൂടുപിടിക്കും. മൊത്തം 130597 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.