വോട്ടിങ് യന്ത്രം പരിചയപ്പെടുത്താന്‍ ഇന്ന് മുതല്‍ മൊബൈല്‍ എക്‌സിബിഷന്‍

Saturday 17 October 2015 11:33 am IST

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്തുകളില്‍ ആദ്യമായി ഏര്‍പ്പെടുത്തുന്ന പ്രത്യേക വോട്ടിങ് യന്ത്രസംവിധാനം പരിചയപ്പെടുത്താനും തെര ഞ്ഞെടുപ്പ് സംബന്ധിച്ച പൊതുവായ ബോധവത്ക്ക രണത്തിനും ഇന്ന് (ശനി) മുതല്‍ അഞ്ച് ജില്ലകളില്‍ മൊബൈല്‍ ക്യാമ്പെയ്ന്‍ തുടങ്ങുന്നു. യാത്ര ഇന്ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഫ്‌ളാഗ് ഓഫ് ചെയ്യും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശപ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പാണ് ക്യാമ്പെയിന് നേതൃത്വം നല്‍കുന്നത്. ഇതിനായി പ്രത്യേകം സജ്ജീകരിച്ച ബസ്സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാര്‍ക്ഷനിര്‍ദേശങ്ങള്‍, ചിത്രങ്ങള്‍, വോട്ടിങ് മെഷീന്‍ പ്രവര്‍ത്തനരീതികളുടെ ഡെമോണ്‍സ്‌ട്രേഷന്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഡിറ്റാച്ചബ്ള്‍ മെമ്മറി മോഡ്യൂളോടു കൂടിയ അത്യാധുനിക വോട്ടിങ് യന്ത്രങ്ങളാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനായി ഇലക്‌ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ സജ്ജമാക്കിയിരിക്കുന്നത്. ത്രിതല പഞ്ചായത്തിലേക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് ഇതാദ്യമായാണ്. ഗ്രാമപഞ്ചായത്ത്, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളില്‍ മാത്രമെ ബസ്സിന്റെ പര്യടനമുണ്ടാകൂ. ബസ്സ് ഇന്നും നാളെയും (ഒക്‌ടോബര്‍ 17,18) കോഴിക്കോട് ജില്ലയില്‍ പര്യടനം നടത്തും. 19,20,21 തീയ്യതികളില്‍ മലപ്പുറം ജില്ലയിലും തുടര്‍ന്നുളള ദിവസങ്ങളില്‍ വയനാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലും സഞ്ചരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.