പടക്കങ്ങളില്‍ ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി

Saturday 17 October 2015 12:20 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്കങ്ങളുടെ ലേബലുകളില്‍ ദേവീ ദേവന്‍മാരുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജില്ലാ റവന്യൂ ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് പടക്കനിര്‍മാണ അസോസിയേഷന് സര്‍ക്കുലര്‍ അയച്ചു. നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്ന് പടക്ക നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു.പടക്ക ചിത്രങ്ങളില്‍ ദൈവങ്ങളെ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന ഹിന്ദുമഹാസഭയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടിയെന്ന് ജില്ലാ കലക്ടര്‍ വി.രാജരാമന്‍ അറിയിച്ചു. 1924 മുതല്‍ പടക്കങ്ങളുടെ ലേബലുകളില്‍ ദൈവ ചിത്രങ്ങള്‍ ഉപയോഗിച്ചു വരുന്നതായും എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശം ഇനി മുതല്‍ നടപ്പാക്കുമെന്നും പടക്ക നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് ജി. അബിരുപന്‍ അറിയിച്ചു. പടക്ക ലേബലുകള്‍ ഉപയോഗശേഷം റോഡിലും മറ്റും കീറിപ്പറിഞ്ഞ നിലയില്‍ കാണപ്പെടുന്നത് ഹിന്ദു വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതായി ഹിന്ദു മഹാസഭ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.