ചിലര്‍ക്ക് ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന് ഭയം : വെള്ളാപ്പള്ളി

Saturday 17 October 2015 12:36 pm IST

ആലപ്പുഴ: എസ്എന്‍ഡിപി യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുമുന്നണികളും സീറ്റ് വാഗ്ദാനങ്ങള്‍ നല്‍കുകയാണെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഞങ്ങള്‍ സംഘടിച്ചാല്‍ സുനാമി വരുമെന്ന രീതിയിലാണ് കടന്നാക്രമണം നടത്തുന്നതെന്നു അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു. ആലപ്പുഴ പ്രസ് ക്‌ളബ്ബിന്റെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നീതി നിഷേധിക്കുമ്പോഴാണ് ജാതി ചിന്ത ഉയരുന്നതെന്ന്. കേരളാ കോണ്‍ഗ്രസിലും ലീഗിലും ആരും വര്‍ഗീയത കാണുന്നില്ല. ബിജെപിയില്‍ മാത്രം വര്‍ഗീയത കാണുന്നതെങ്ങിനെയാണ്. ‘ തന്നെയും എസ്എന്‍ഡിപിയേയും കടന്നാക്രമിക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്. ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. എന്നെ ആക്രമമിക്കാനെങ്കിലും അവര്‍ ഒന്നിച്ചല്ലോ എന്നും വെള്ളാപ്പള്ളി പരിഹസിച്ചു. ബെല്‍ ചിട്ടിഫണ്ടില്‍ തനിക്ക് ഓഹരിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പല ബിസിനസുകളുമുണ്ട്. എന്നാല്‍ അതേക്കുറിച്ചൊന്നും പറയാനാവില്ല. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാണെങ്കില്‍ നിന്നുതരാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.