തെരഞ്ഞെടുപ്പിന്റെ മറവില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കാന്‍ നീക്കം

Saturday 17 October 2015 1:35 pm IST

പരപ്പനങ്ങാടി: പാലത്തിങ്ങലെ കയ്യേറ്റഭൂമിയിലെ പള്ളി നിര്‍മ്മാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ പച്ചക്കൊടി. നാടും നഗരവും തെരഞ്ഞെടുപ്പ് തിരക്കില്‍ മുഴകിയിരിക്കുന്ന സമയത്താണ് പൊതുമുതല്‍ സംരക്ഷിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മതസംഘടനകള്‍ക്ക് ചട്ടുകമാകുന്നത്. ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച ഭൂമി ഇപ്പോള്‍ പൊതുമരാമത്തിന്റെ കയ്യിലാണ്. ഇതാണ് മതസംഘടനക്ക് തീറെഴുതാന്‍ ശ്രമം നടത്തുന്നത്. പുഴയോരം അഞ്ച് മീറ്ററോളം കയ്യേറിയാണ് ഇവിടെ പള്ളി നിര്‍മ്മാണ് നടന്നിരുന്നത്. തിരക്കേറിയ ചെമ്മാട്-പരപ്പനങ്ങാടി റോഡില്‍ നിന്നും മൂന്ന് മീറ്റര്‍ മാറിയായിരുന്നു പള്ളി നിര്‍മ്മാണം. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ആദ്യം പുറത്ത് കൊണ്ടുവന്നത് ജന്മഭൂമിയായിരുന്നു. വാര്‍ത്ത പ്രസ്ദ്ധീകരിച്ചതോടെ ചില സന്നദ്ധ സംഘടനകള്‍ വിഷയം ഏറ്റെടുക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോള്‍ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നല്‍കി. പക്ഷേ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം തുടര്‍ന്നു. അവസാനം പഞ്ചായത്ത് സെക്രട്ടറിക്ക് പോലീസിന്റെ സഹായം തേടേണ്ടി വന്നു. ഇപ്പോള്‍ ജില്ലയിലെ പ്രമുഖ രാഷ്ട്രീയ കക്ഷി സര്‍ക്കാരിലും ഉദ്യോഗസ്ഥരിലും സമ്മര്‍ദ്ദം ചെലുത്തിയാണ് ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് എന്‍ഒസി സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി മതസംഘടനകള്‍ക്ക് പതിച്ച് നല്‍കാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ് ഹിന്ദുസംഘടനകള്‍. കെട്ടിട നിര്‍മ്മാണ ചട്ടം പോലും പാലിക്കാതെയാണ് ഇരുനില കെട്ടിടം അതിവേഗം പണിതിരുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഈ കാര്യത്തില്‍ മൗനം തുടരുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.