മൂക്കുംപുഴ ദേവീക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം

Saturday 17 October 2015 5:42 pm IST

കരുനാഗപ്പള്ളി: മൂക്കുംപുഴ ദേവീക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം ആരംഭിച്ചു. 23ന് വിദ്യാരംഭത്തോടെ സമാപിക്കും. ഇന്നുവൈകിട്ട് 6ന് ഡോളാര്‍ പത്മവേഷിന്റെ പുല്ലാംകുഴല്‍ കച്ചേരി. 18ന് എറണാകുളം ആര്‍.കെ.രഞ്ജിത്ത്, 19ന് മൂഴിക്കുളം ഹരികൃഷ്ണന്‍ എന്നിവരുടെ വായ്പാട്ട്. 20ന് വൈകിട്ട് പൂജവയ്പ്. 6ന് മധുര പിഎന്‍.ബാലുവിന്റെ സംഗീതകച്ചേരി. 21ന് വൈകിട്ട് 6 മുതല്‍ ആനയടി ധന ലക്ഷ്മിയുടെ സംഗീതസദസ്സ്. 22ന് രാവിലെ 9ന് മഹാനവമി പൂജയും വിശേഷാല്‍ അഭിഷേകവും. വൈകിട്ട് 6ന് മുത്തുകൃഷ്ണയുടെ സംഗീത സദസ്സ്. വിജയ ദശമി നാളില്‍ രാവിലെ 6.30ന് പൂജയെടുപ്പും തുടര്‍ന്ന് സംഗീത സദസും നടക്കും.