ശ്രദ്ധാകേന്ദ്രമായി കുളക്കടയും ശാലുവും

Saturday 17 October 2015 2:06 pm IST

കൊട്ടാരക്കര: എസ്എന്‍ഡിപി ശാഖാസെക്രട്ടറി താമര ചിഹ്നത്തില്‍ ജനവിധിതേടുന്ന കുളക്കട ശ്രദ്ധാകേന്ദ്രമാകുന്നു. എസ്എന്‍ഡിപി ഏറത്തുകുളക്കട 6090 ശാഖാസെക്രട്ടറി ശാലു പി.എസ് ആണ് കുളക്കടയില്‍നിന്ന് ജനവിധി തേടുന്ന ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപിയുടെ പ്രവര്‍ത്തകന്‍ കൂടിയായ ശാലു വാര്‍ഡില്‍ ഏവര്‍ക്കും സുപരിചിതനാണ്. സാമുഹ്യസേവനപ്രവര്‍ത്തനങ്ങളിലെ മുന്‍നിരക്കാരനാണ് എന്നും ശാലു. ശാലുവിന് വിജയം ഉറപ്പാണെന്ന് ഈ വാര്‍ഡിലെ വോട്ടര്‍മാര്‍ പറയുന്നു. മുന്നണികളുടെ ജനവിരുദ്ധ ഹിന്ദുവിരുദ്ധ നയങ്ങള്‍ക്കെതിരെ വികസനത്തിന് ഒരുവോട്ട് എന്ന മുദ്രാവാക്യവുമായാണ് ശാലു വാര്‍ഡില്‍ താരമാവുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.