ബെനല്ലി ടിഎന്‍ടി 600ഐ സൂപ്പര്‍ ബൈക്ക് വിപണിയില്‍

Saturday 17 October 2015 6:37 pm IST

കൊച്ചി: പ്രമുഖ ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് ബ്രാന്‍ഡായ ഡിഎസ്‌കെ ബെനലിയുടെ സുവര്‍ണ നിറത്തിലുള്ള ലിമിറ്റഡ് എഡിഷന്‍ ബൈക്ക് കേരളത്തില്‍ അവതരിപ്പിച്ചു. ഈ ബൈക്ക് രാജ്യത്താകമാനമായി 60 എണ്ണം മാത്രമാണ് അവതരിപ്പിക്കുന്നത്. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയ്ക്കാണ് ലഭിക്കുകയെന്ന് ഡിഎസ്‌കെ മോട്ടോവീല്‍സ് ചെയര്‍മാന്‍ ശിരിഷ് കുര്‍ക്കര്‍ണി പറഞ്ഞു. സൂപ്പര്‍ ബൈക്കുകളുടെ ഇന്ത്യയിലെ വിജയമാണ് പ്രത്യേക പതിപ്പ് ഇറക്കുന്നതിന് പ്രേരകമായതെന്നും രാജ്യത്തെ ഏക 600 സിസി സൂപ്പര്‍ ബൈക്കാണിതെന്നും അദേഹം കൂട്ടിചേര്‍ത്തു. 5,68,000 രൂപയാണ് ബൈക്കിന്റെ കൊച്ചിയിലെ എക്‌സ് ഷോറും വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.