ഭാരതത്തിലെ എഴുത്തുകാര്‍ക്ക് ഇരട്ടത്താപ്പ്: തസഌമ

Saturday 17 October 2015 6:58 pm IST

ന്യൂദല്‍ഹി: ഭാരതത്തിലെ എഴുത്തുകാര്‍ കാട്ടിക്കൂട്ടുന്ന നെറികേടുകള്‍ക്ക് എതിരെ ആഞ്ഞടിച്ച് പ്രമുഖ ബംഗഌദേശ് എഴുത്തുകാരി തസഌമ നസ്രീന്‍. മതസംഘടനകളുടെ വധഭീഷണികളെത്തുടര്‍ന്ന് കാലങ്ങളായി ഭാരതത്തില്‍ താമസമാക്കിയിരിക്കുന്ന അവര്‍ ഒരു പ്രമുഖ ഇംഗഌീഷ് പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇവിടുത്തെ മതേതരന്മാര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. ? ഭാരതത്തിലെ നിരവധി സാഹിത്യകാരന്മാര്‍ അവാര്‍ഡുകള്‍ മടക്കി നല്‍കുകയാണല്ലോ? അക്കാര്യത്തില്‍ എന്താണ് അഭിപ്രായം? = അവാര്‍ഡുകള്‍ മടക്കി നല്‍കി അനീതിക്കെതിരെ പ്രതികരിക്കാന്‍ അവര്‍ തീരുമാനിച്ചു. അതില്‍ തെറ്റില്ല. ചിലര്‍ക്ക് ഒരാശയം തോന്നും, ചിലര്‍ക്ക് അതിഷ്ടപ്പെടും. ? രാഷ്ട്രീയ അജണ്ടയോടെ സൃഷ്ടിച്ചെടുത്ത പ്രതിഷേധമാണിതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതിനോട് യോജിക്കുന്നോ? = എനിക്കങ്ങനെ തോന്നുന്നില്ല. എഴുത്തുകാര്‍ രാഷ്ട്രീയപരമായും സാമൂഹ്യമായും ബോധവാന്മാരാണ്. ? താങ്കള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ എഴുത്തുകാര്‍ നിശബ്ദരായിരുന്നുവെന്ന് തോന്നുന്നുണ്ടോ = എന്റെ പുസ്തകം പശ്ചിമ ബംഗാളില്‍ നിരോധിച്ചപ്പോള്‍, ഭാരതത്തില്‍ എനിക്കെതിരെ അഞ്ച് ഫത്‌വകള്‍ പുറപ്പെടുവിച്ചപ്പോള്‍, എന്നെ പശ്ചിമ ബംഗാളില്‍ നിന്ന് പുറത്താക്കിയപ്പോള്‍, ദല്‍ഹിയില്‍ എന്നെ മാസങ്ങളോളം വീട്ടു തടങ്കലില്‍ ആക്കിയപ്പോള്‍, ഭാരതം വിട്ടുപോകാന്‍ ഞാന്‍ നിര്‍ബന്ധിതയായപ്പോള്‍, എന്റെ മെഗാ ടിവി സീരിയല്‍ വിലക്കിയപ്പോള്‍ മിക്ക എഴുത്തുകാരും നിശബ്ദരായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനും ഇവിടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടി ഞാന്‍ പൊരുതുകയായിരുന്നു. അവര്‍ നിശബ്ദരായിരുന്നുവെന്നു മാത്രമല്ല സുനില്‍ ഗാംഗുലി, ശംഖ ഘോഷ് എന്നിവരെപ്പോലെയുള്ള പ്രശസ്തര്‍ എന്റെ പുസ്തകം നിരോധിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ? എതിര്‍പ്പിന്റെ കാര്യം വരുമ്പോള്‍ എഴുത്തുകാര്‍ക്ക് ഇരട്ടത്താപ്പാണെന്നാണോ = അതേ, ധാരാളം എഴുത്തുകാര്‍ക്കും ഇരട്ടത്താപ്പാണ്. ? ഭാരതത്തില്‍ പലരും കാണിക്കുന്ന മതേതരത്വത്തില്‍ പ്രശ്‌നമുണ്ടെന്ന് താങ്കള്‍ ട്വീറ്റ് ചെയ്തിരുന്നല്ലോ = ശരിയാണ്. മിക്ക മതേതരക്കാരും മുസഌം പക്ഷപാതികളാണ്, ഹിന്ദു വിരുദ്ധരാണ്. അവര്‍ ഹിന്ദുവര്‍ഗീയവാദികളുടെ പ്രവര്‍ത്തികളില്‍ പ്രതിഷേധിക്കും. മുസഌം വര്‍ഗീയവാദികളുടെ കൊടുംക്രൂരതകളെപ്പോലും ന്യായീകരിക്കും. ? മുസഌങ്ങളുടെ കാര്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അക്രമങ്ങളിലും പ്രധാനമന്ത്രി കുറേക്കൂടി ഉറപ്പിച്ച് സംസാരിക്കണമെന്ന് കരുതുന്നുണ്ടോ = ഭാരതത്തില്‍ വോട്ടിനു വേണ്ടി രാഷ്ട്രീയക്കാര്‍ മുസഌീങ്ങളെ പ്രീണിപ്പിക്കുകയാണ്. അവര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതാണ് ഹിന്ദുക്കളെ രോഷാകുലരാക്കുന്നത്. മുസഌീങ്ങളായതുകൊണ്ടുമാത്രവും അവര്‍ ചിലപ്പോള്‍ ആക്രമിക്കപ്പെടുന്നുണ്ട്. പക്ഷെ അത് മറ്റുമതക്കാരും അനുഭവിക്കുന്നുണ്ട്. പശ്ചിമ ബംഗാളിലെ ഹിന്ദുഗ്രാമമായ കാനിംഗ് 2013ല്‍ ഒരു പറ്റം മുസഌമുകള്‍ ചുട്ടുകരിച്ചു. മുസഌീങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നെങ്കില്‍ അവര്‍ അയലത്തെ മുസ്‌ളീം രാജ്യങ്ങളിലേക്ക് പലായനം ചെയ്യുമായിരുന്നു. ബംഗഌദേശിലും പാക്കിസ്ഥാനിലുമുള്ള ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ വിഭജനകാലം മുതല്‍ അവിടം വിട്ടുകൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.