വിജയദശമി ആഘോഷം നടത്തും

Saturday 17 October 2015 8:35 pm IST

കണ്ണൂര്‍: അഖിലകേരളാ തന്ത്രിസമാജം ഉത്തരമേഖലാ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ കക്കാട് ശ്രീ ചോനോളി ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ വിദ്യാരംഭവും മഹാസാരസ്വത ഘൃതയജ്ഞവും നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 രാവിലെ 9 മണിക്ക് വിദ്യാരംഭത്തിന് തുടക്കംകുറിക്കും. തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം തന്ത്രി ഇടവലത്ത് പുകയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട്, പള്ളിക്കുന്ന് ശ്രീ മൂകാംബികാ ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശ്വരന്‍ നമ്പൂതിരിപ്പാട്, ഏച്ചൂര്‍ക്കോട്ടം ശ്രീ മഹാദേവക്ഷേത്രം തന്ത്രി കോറമംഗലം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് മഹാസാരസ്വത ഘൃതം വിശേഷാല്‍ പൂജക്ക് ശേഷം വിതരണം ചെയ്യും. വിദ്യാരംഭത്തില്‍ പങ്കെടുക്കുന്നതിന് 9544075519, 7558056903 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. തന്ത്രിസമാജം സെക്രട്ടറി ഇടവലത്ത് പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, പ്രസിഡന്റ് കാട്ടുമാടം ഈശ്വരന്‍ നമ്പൂതിരിപ്പാട്, ഭാരവാഹികളായ ഇടവലത്ത് പുടയൂര്‍ കുബേരന്‍ നമ്പൂതിരിപ്പാട്, കോറമംഗലം നാരായണന്‍ നമ്പൂതിരിപ്പാട്, മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. കണ്ണൂര്‍: താണ ചെമ്പൈ സംഗീതഭവന്റെ ആഭിമുഖ്യത്തില്‍ 23ന് രാവിലെ 10 മണി മുതല്‍ കിഴുന്നപാറ ശ്രീനാരായണ വായനശാലയില്‍ വിജയദശമി ആഘോഷം നടത്തും. അന്നേ ദിവസം പുതിയ സംഗീതക്ലാസ് ആരംഭിക്കും. തുടര്‍ന്ന് സംഗീതവിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഗീതാരാധന നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോണ്‍: 9447229136.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.