സത്യസായി ഭാഗവത സപ്താഹം ഇന്ന് തുടങ്ങും

Saturday 17 October 2015 8:37 pm IST

തലശ്ശേരി : സത്യസായി സേവാ സംഘടനയുടെ ആഭിമുഖ്യത്തില്‍ സത്യസായി മഹോത്സവത്തിന്റെ ഭാഗമായി ശ്രീ സത്യസായി ഭാഗവത സപ്താഹം ഇന്നു മുതല്‍ 25വരെ പിണറായി സത്യസായി സേവാസമിതി പ്രത്യേകം തയ്യാറാക്കിയ യജുര്‍മന്ദിരം ഹാളില്‍വെച്ച് നടക്കും. ഇതോടനുബന്ധിച്ച് സത്യസായി ദിഗ്‌വിജയം എക്‌സിബിഷനും ഭജന സന്ധ്യയും ഉണ്ടായിരിക്കും. ഇന്ന് രാവിലെ 10ന് സത്യസായി സേവാ സംഘടനാ പ്രസിഡണ്ട് എന്‍.രാജന്റെ അധ്യക്ഷതയില്‍ മന്ത്രി കെ.പി.മോഹനന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. എക്‌സിബിഷന്‍ ഉദ്ഘാടനം റിച്ചാര്‍ഡ് ഹേ എം.പി. നിര്‍വ്വഹിക്കും. സുവനീര്‍ പ്രകാശനം കെ.കെ.നാരായണന്‍ എംഎല്‍എ നിര്‍വ്വഹിക്കും. അഡ്വ.എം.എം.ഷജിത്ത്, ഫാ.തോമസ് തൈത്തോട്ടം, ഹാഷിം അരിയില്‍, കോങ്കി രവീന്ദ്രന്‍, കെ.പി.രത്‌നാകരന്‍, നന്ദകുമാര്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 2മണിക്ക് വേദമന്ത്രോച്ചാരണം, 14-ാമത് ഭാഗവത സപ്താഹം ഉദ്ഘാടന ചടങ്ങ് നടക്കും. ഡോ.വിനയന്‍ ഉത്തമന്‍ അധ്യക്ഷത വഹിക്കും. ബിശേഷ്വര്‍ പൃഷ്ഠി മുഖ്യപ്രഭാഷണം നടത്തും. എന്‍.സോമശേഖരന്‍, സി.സായിപ്രകാശ്, കെ.റിജിന്‍ എന്നിവര്‍ സംസാരിക്കും. വൈകുന്നേരം 4.30ന് കാവാലം ശ്രീകുമാര്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന സായി സിംഫണി നടക്കും സനാതന സാരഥി എഡിറ്റര്‍ എന്‍.സോമശേഖരനാണ് യജ്ഞാചാര്യന്‍. യജ്ഞവേദിയില്‍ പ്രൊഫ.അനില്‍കുമാര്‍ കാമരാജു, വേദനാരായണന്‍, പ്രൊഫ.ഇ.മുകുന്ദന്‍, ഡോ.പി.എന്‍.റാണി, എ.എം.പ്രഭാകരന്‍, കണ്ടമംഗലം സുബ്രഹ്മണ്യ നമ്പൂതിരി, ഡോ.വിനയന്‍ ഉത്തമന്‍, സായിറാം വി.മേനോന്‍, കെ.ഹരികൃഷ്ണന്‍, എന്‍.രാജന്‍, അഡ്വ.എം.എം.ഷജിത്ത്, എസ്.ഹരി എന്നിവര്‍ പ്രഭാഷണം നടത്തും. നാളെ മുതല്‍ യജ്ഞവേദിയില്‍ രാവിലെ 8.30 മുതല്‍ 9.30വരെയും, വൈകുന്നേരം 6.30 മുതല്‍ ഭജനയും, ഭജന സന്ധ്യയും ഉണ്ടായിരിക്കും. ഭജന സന്ധ്യയില്‍ നാളെ ടി.എസ്. രാധാകൃഷ്ണനും, 20ന് കെ.മുരളീധരന്‍, 21ന് വിശ്വജിത്ത്, 22ന് അഭിരാമി അജയ്, 23ന് സായി യൂത്ത് വിംഗ്, 24ന് ഗിരീഷ് സൂര്യനാരായണ്‍, 25ന് പ്രശാന്തി എന്നിവരുമാണ് ഭജന സന്ധ്യ നടത്തുക.