നവരാത്രി ആഘോഷം : ക്ഷേത്രങ്ങളില്‍ തിരക്കേറി

Saturday 17 October 2015 8:44 pm IST

കണ്ണൂര്‍ : നവരാത്രി ആഘോഷം തുടങ്ങിയതോടെ ക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്കേറി. ഇതോടനുബന്ധിച്ച് വ്യത്യസ്തങ്ങളായ കലാപരിപാടികളും ആധ്യാത്മിക പ്രഭാഷണങ്ങള്‍, പ്രത്യേക പൂജകള്‍ എന്നിവയാണ് ക്ഷേത്രങ്ങളില്‍ നടക്കുന്നത്. കണ്ണൂരില്‍ ശ്രീ കാഞ്ചി കാമാക്ഷിയമ്മന്‍ കോവിലില്‍ ഇന്ന് രാത്രി 8ന് ഗാനമേള നടക്കും. നാളെ ഡാന്‍സ് പ്രോഗ്രാം, 20ന് ഗാനമേള, 21ന് ഡാന്‍സ് ഫെസ്റ്റ്, 22ന് നൃത്ത നൃത്യങ്ങള്‍, രാത്രി 10ന് ദേശവാസികളുടെ മാവിളക്ക് പൂജ, 23ന് രഥോത്സവം എന്നിവ നടക്കും. കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ 20ന് സരസ്വതീ പൂജ, 21ന് സരസ്വതീ പൂജ, ഗ്രന്ഥപൂജ, 22ന് ആയുധപൂജ, വാഹന പൂജ, 23ന് വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും. ശ്രീഹനുമാന്‍ ദേവസ്ഥാനമായ സന്‍മാര്‍ഗ ദര്‍ശ്ശന സഹോദര ആശ്രമത്തില്‍ നവരാത്രി ആഘോഷം 21മുതല്‍ 23വരെ തിയ്യതികളില്‍ നടക്കും. കണ്ണാടിപ്പറമ്പ് ആനന്ദാലയം പന്ന്യോട്ട് സ്വാമികള്‍ സ്ഥാനത്ത് ഇന്ന് രാത്രി 7ന് ഏകപാത്ര നാടകമേള, നാളെ സംഗീത സന്ധ്യ, 20ന് തിരുവാതിര കളികള്‍, 21ന് കരോക്കേ ഗാനമേള, 22ന് ഗ്രന്ഥപൂജ, ആയുധപൂജ, സമാപന സമ്മേളനം എന്നിവ നടക്കും. കണ്ണൂര്‍ ശ്രീകൃഷ്ണന്‍ കോവിലില്‍ ഇന്ന് രാത്രി 7.30ന് സംഗീത കച്ചേരി, നാളെ കരോക്കെ ഗാനമേള, 20ന് നൃത്ത സംഗീത സന്ധ്യ, 21ന് വിവിധ നൃത്ത നൃത്യങ്ങള്‍, 22ന് നൃത്ത സന്ധ്യ, 23ന് വിദ്യാരംഭം എന്നിവ നടക്കും. മക്രേരി ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം 7ന് ഭജന, നാളെ ഗാനാര്‍ച്ചന, 20ന് സംഗീത കച്ചേരി, 21ന് വൈകുന്നേരം 7ന് ഗ്രന്ഥം വെപ്പ്, ഭക്തിഗാനമേള, 22ന് തിരുവാതിരക്കളി, 23ന് സരസ്വതീ പൂജ, വിദ്യാരംഭം എന്നിവ നടക്കും. കണ്ണൂര്‍ ആറാട്ട് റോഡ് ശ്രീകോവില്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ 22ന് വൈകുന്നേരം 6ന് നടക്കുന്ന സാംസ്‌കാരിക സമ്മളനം ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്യും. വിവിധ പൂജാ കര്‍മ്മങ്ങളും നടക്കും. കിഴുന്ന ശ്രീ പാറക്കണ്ടി ക്ഷേത്രത്തില്‍ 21 മുതല്‍ 23വരെ വിപുലമായ പരിപാടികളോടെ നവരാത്രി ആഘോഷം നടക്കും. കണ്ണൂര്‍ മുനീശ്വരന്‍ കോവിലില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രം, പുഴാതി സോമേശ്വരി ക്ഷേത്രം, കണ്ണൂര്‍ മുത്തുമാരിയമ്മന്‍ കോവില്‍, വളപട്ടണം കളരിവാതുക്കല്‍ ക്ഷേത്രം, ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവീ ക്ഷേത്രം, കീഴൂര്‍ മഹാദേവ ക്ഷേത്രം, ഇരിട്ടി കൈരാതി കിരാത ക്ഷേത്രം, നടാല്‍ ഊര്‍പ്പഴശ്ശിക്കാവ്, പനങ്കാവ് മാതാ അമൃതാനന്ദമീ മഠം തുടങ്ങി ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും. എല്ലാ ക്ഷേത്രങ്ങളിലും വിദ്യാരംഭത്തിനും, വാഹനപൂജക്കും സൗകര്യമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.