പോഷകാഹാര പ്രദര്‍ശനം നടത്തി

Saturday 17 October 2015 8:49 pm IST

ചെമ്പേരി: ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ഹാളില്‍ അങ്കണവാടികളുടെ നേതൃത്വത്തില്‍ പോഷകാഹാര പ്രദര്‍ശനം നടത്തി. ഇരിക്കൂര്‍ ഐസിഡിഎസിന്റെ കീഴില്‍ ഏരുവേശ്ശി ഗ്രാമ പഞ്ചായത്തിലെ 22 അങ്കണവാടികളെ ഉള്‍പ്പെടുത്തിയാണ് പോഷകാഹാര പ്രദര്‍ശനം നടത്തിയത്. അറുപതില്‍പ്പരം പോഷകാഹാരങ്ങല്‍ അങ്കണവാടി ടീച്ചര്‍മാരുടെയും വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ നിര്‍മ്മിച്ച് കൊണ്ടുവന്ന് പ്രദര്‍ശനം നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പ്രസന്നകുമാരി സ്വാഗതം പറഞ്ഞു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. അസി.എഞ്ചിനിയര്‍ കലേഷ് അധ്യക്ഷത വഹിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍ പുഷ്പവല്ലി ടീച്ചര്‍ നന്ദി പറഞ്ഞു. മേരി കണ്ണംകുളം, പത്മജ, ആന്‍സി, സ്മിത എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.