ഇംഗ്ലണ്ടിന് നിരാശ

Saturday 17 October 2015 9:44 pm IST

അബുദാബി: പാക്കിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ വെളിച്ചത്തിന്റെ രൂപത്തില്‍ ജയം ഇംഗ്ലണ്ടില്‍നിന്ന് അകന്നു. അപ്രതീക്ഷിത വഴിത്തിരിവ് കണ്ട അവസാന ദിനം രണ്ടാമിന്നിങ്‌സില്‍ പാക്കിസ്ഥാനെ 173 റണ്‍സിന് പുറത്താക്കിയ ഇംഗ്ലണ്ട് 99 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുമ്പോഴാണ് കളി നിര്‍ത്തിയത്. ഈ സമയം 11 ഓവറില്‍ നാലു വിക്കറ്റിന് 74 എന്ന നിലയില്‍ ഇംഗ്ലണ്ട്. എട്ട് ഓവറോളം ബാക്കിയിരിക്കെ കളി അവസാനിപ്പിക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചത്. ഈ സമയം ജോ റൂട്ടും ഇയാന്‍ ബെല്ലും ക്രീസില്‍. സ്‌കോര്‍: പാക്കിസ്ഥാന്‍ - 523/8 ഡിക്ല., 173, ഇംഗ്ലണ്ട് - 598/9 ഡിക്ല., 74/4. അരങ്ങേറ്റക്കാരന്‍ ലെഗ്‌സ്പിന്നര്‍ ആദില്‍ റഷീദിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാമിന്നിങ്‌സില്‍ പാക്കിസ്ഥാനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.