മുന്നണികള്‍ക്ക് തലവേദനയായി വിമതര്‍

Saturday 17 October 2015 9:05 pm IST

തുറവൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിമത ശല്യത്തില്‍ പൊറുതിമുട്ടി മുന്നണികള്‍. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആഗ്രഹിച്ച സ്ഥാനങ്ങള്‍ ലഭിക്കാതെ പോയവരും. പുതുതലമുറയുടെ കടന്നു വരവിന് തടയിടാന്‍ ശ്രമിക്കുന്ന ചില മുതിര്‍ന്ന നേതാക്കളോടുള്ള പുതുതലമുറയുടെ പ്രതിഷേധവും മറനീക്കി പുറത്തുവരുന്നതാണ് മുന്നണി സ്ഥാനാര്‍ത്ഥകള്‍ക്കെതിരെ മത്സരത്തിനിറങ്ങാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നത്. തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ സിപിഎമ്മിന്റെഔദ്യോഗിക സ്ഥാനാര്‍ത്ഥി രണ്‍ഷുവിനെതിരെ മുന്‍പഞ്ചായത്തംഗവും ലോക്കല്‍കമ്മറ്റി സെക്രട്ടറിയുമായിരുന്ന അരവിന്ദന്‍ തമ്പിയും കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി മധുസൂദനക്കുറുപ്പിനെതിരെ വാര്‍ഡ് പ്രസിഡന്റ് പീറ്ററും വിമതരായി രംഗത്തെത്തിയിട്ടുണ്ട്. കുത്തിയതോട് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ കെപിസിസി സെക്രട്ടറി എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജിക്കെതിരെ മുന്‍ കുത്തിയതോട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായിരുന്ന ജിക്‌സണ്‍ പള്ളിപ്പറമ്പിലും ഒന്നാം വാര്‍ഡില്‍ എല്ലാ മുന്നണികള്‍ക്കും വെല്ലുവിളിയുയര്‍ത്തി യൂത്ത്ഫ്രണ്ട് (ജേക്കബ്)സംസ്ഥാന വൈസ് പ്രസിഡന്റ് വിജയ് വാലയിലും മത്സര രംഗത്തുണ്ട്. പട്ടണക്കാട് ബ്ലോക്ക് മനക്കോടം ഡിവിഷനില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ തുറവൂര്‍ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് സി.ഒ. ജോര്‍ജ്ജടക്കം നാലു പേരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി രംഗത്തെത്തിയിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.