പുതിയ രാഷ്ട്രീയ പാര്‍ട്ടി ഡിസംബര്‍ അഞ്ചിന്: തുഷാര്‍ വെള്ളാപ്പളളി

Saturday 17 October 2015 9:38 pm IST

ചേര്‍ത്തല: ഡിസംബര്‍ അഞ്ച് എന്നൊരു ദിനമുണ്ടെങ്കില്‍ ഭൂരിപക്ഷസമുദായത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി ജന്മം കൊണ്ടിരിക്കുമെന്നും, അടുത്ത നിയമസഭയില്‍ കൂടുതല്‍ പേര്‍ ശ്രീനാരായണ ഗുരുദേവ നാമധേയത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ചേര്‍ത്തല–കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയനുകളുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തുഷാര്‍. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കാത്ത ഏറ്റവും വലിയ അവസരവാദിയാണ് വി.എസ്. അച്യുതാനന്ദന്‍. ജീവിതത്തില്‍ ഇന്നുവരെ തൊഴിലൊന്നും ചെയ്യാതെ ഇത്രയും കാലം എങ്ങനെ ജീവിച്ചുവെന്ന് വിഎസ് കേരള ജനതയോട് വ്യക്തമാക്കണം. പറഞ്ഞ കാര്യങ്ങള്‍ അധികാരത്തിലെത്തിയപ്പോള്‍ മറന്ന ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ ഉമ്മാക്കി കാട്ടിയാല്‍ വിരളുന്നവരല്ല എസ്എന്‍ഡിപി യോഗം. ശാശ്വതീകാനന്ദ സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് നുണ പരിശോധനയ്ക്ക് തയ്യാറാണ്. എന്നാല്‍ ബിജു രമേശ് ഇതിന് തയ്യാറാണോയെന്ന് ചോദിച്ചപ്പോള്‍ മിണ്ടാട്ടമില്ല. യോഗം അസി. സെക്രട്ടറി പി.ടി. മന്മഥന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. മഹേശന്‍, സന്തോഷ് കുമാര്‍, സന്തോഷ് അടിമാലി, വി.എന്‍. ബാബു, വി.എം. പുരുഷോത്തമന്‍, പി.എസ്.എന്‍. ബാബു, കെ. പുരുഷോത്തമന്‍, പുരുഷമണി, തുളസീഭായി, അനില്‍ ഇന്ദീവരം, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.