ലണ്ടന്‍: യുര്‍ഗന്‍ ക്ലോപ്പ് എന്ന താര പരിശീലകന് എത്തിയിട്ടും ലിവര്‍പൂളിന്റെ ജാതകം തിരുത്തിക്കുറിക്കാനായില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ യുര്‍ഗന്‍ ക്ലോപ്പിന് സമനിലയോടെ അരങ്ങേറ്റം. ടോട്ടനം ഹോട്സ്പറാണ് ലിവര്‍പൂളിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത്. ആധിപത്യം പുലര്‍ത്തിയിട്ടും ദൗര്‍ഭാഗ്യം ലിവര്‍പൂളിനെ ജയത്തില്‍ നിന്നു തടഞ്ഞു. ദിവോക് ഒറിജിയുടെ ഹെഡ്ഡര്‍ ക്രോസ് ബാറില്‍ തട്ടി തെറിച്ചില്ലായിരുന്നുവെങ്കില്‍ മത്സരഗതി മറ്റൊന്നായേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: