മുന്നിലെത്താന്‍ രാജ്‌കോട്ടില്‍

Saturday 17 October 2015 9:46 pm IST

രാജ്‌കോട്ട്: പരമ്പരയില്‍ മുന്നിലെത്തുക ലക്ഷ്യമിട്ട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇന്ന് രാജ്‌കോട്ടില്‍ വീണ്ടും ക്രീസിലെത്തും. പകല്‍-രാത്രി മത്സരം ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങും. രണ്ട് കളികളില്‍ ഓരോന്ന് ജയിച്ച ടീമുകള്‍ക്ക് പരമ്പരയിലേക്കുള്ള ദൂരം കുറയ്ക്കണമെങ്കില്‍ ഇന്ന് ജയം സ്വന്തമാക്കണം. മത്സരം തടയുമെന്ന ഭീഷണിയുമായി ഹര്‍ദിക് പട്ടേല്‍ രംഗത്തുള്ളതിനാല്‍ കനത്ത സുരക്ഷയിലാണ് നഗരം. വിരാട് കോഹ്‌ലിയും ശിഖര്‍ ധവാനും സുരേഷ് റെയ്‌നുമള്‍പ്പെടുന്ന മുന്‍നിര മികച്ച പ്രകടനം നടആദ്യ കളിയില്‍ സെഞ്ചുറി നേടിയ രോഹിത് ശര്‍മ, രണ്ടിലും അര്‍ധശതകം തികച്ച അജിങ്ക്യ രഹാനെ, രണ്ടാമങ്കത്തില്‍ മിന്നും പ്രകടനം നടത്തിയ നായകന്‍ എം.എസ്. ധോണി എന്നിവര്‍ക്കൊപ്പം മറ്റുള്ളവരും തങ്ങളുടെ പ്രതിഭ പുറത്തെടുത്താലെ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്കാകു. ട്വന്റി20യിലും ആദ്യ ഏകദിനത്തിലും പരാജയപ്പെട്ട ബൗളര്‍മാര്‍ ഇന്‍ഡോറില്‍ മടങ്ങിവന്നു. ബൗളര്‍മാരുടെ ശ്രമം കൊണ്ടാണ് ചെറിയ സ്‌കോറായിട്ടും പ്രതിരോധിക്കാനായത്. ജയിച്ച് തിരിച്ചുവരാന്‍ ലക്ഷ്യമിടുന്നു ദക്ഷിണാഫ്രിക്ക. ഹാഷിം അംല ഫോമിലേക്കുയര്‍ന്നിട്ടില്ലെങ്കിലും, ഡി കോക്ക്, ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ്, ഡ്യുപ്ലെസിസ്, ഡുമിനിയും ഉള്‍പ്പെടെയുള്ള മറ്റ് ബാറ്റ്‌സ്ന്മാര്‍ മികച്ച ഫോമിലെന്നത് അവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ഡെയ്ല്‍ സ്റ്റെയിന്‍ നയിക്കുന്ന ബൗളിങ് നിരയും തകര്‍പ്പന്‍ പ്രകടനം നടത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.