ജൂനിയര്‍ അത്‌ലറ്റിക് മീറ്റ്: പാലക്കാട് മുന്നേറ്റം തുടരുന്നു

Saturday 17 October 2015 9:49 pm IST

കൊച്ചി: മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പാലക്കാട് മുന്നേറ്റം തുടരുന്നു. 21 സ്വര്‍ണം, 17 വെള്ളി, ഒമ്പത് വെങ്കലവുമടക്കം 367 പോയിന്റോടെ പാലക്കാടിന്റെ മുന്നേറ്റം. 313 പോയിന്റുമായി ആതിഥേയര്‍ എറണാകുളം പിന്നാലെയുണ്ട്. കോട്ടയത്തിന് 226.5 പോയിന്റ്. ഇന്നലെ 14 റെക്കോഡുകള്‍ പിറന്നു. ഇതോടെ ആകെ റെക്കോഡുകള്‍ ഇരുപതായി. അണ്ടര്‍-16 പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരത്തിന്റെ മേഘ മറിയം മാത്യു (11.89 മീറ്റര്‍), അണ്ടര്‍-18 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ കോഴിക്കോട് ഉഷ സ്‌കൂളിന്റെ ജിസ്‌ന മാത്യു (55.35 സെക്കന്‍ഡ്), 2000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ പാലക്കാടിന്റെ വി.ആര്‍. രേഷ്മ (07:44.99 സെക്കന്‍ഡ്), ഹാമര്‍ത്രോയില്‍ എറണാകുളം മാതിരപ്പിള്ളി സര്‍ക്കാര്‍ സ്‌കൂളിന്റെ ദീപ ജോഷി (48.17 മീറ്റര്‍), മെഡ്‌ലേ റിലേയില്‍ കൊല്ലം ടീം (2:19.20 സെക്കന്‍ഡ്), അണ്ടര്‍-20 ജൂനിയര്‍ പെണ്‍കുട്ടികളുടെ 2000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ കോട്ടയത്തിന്റെ എയ്ഞ്ചല്‍ ജെയിംസ് (7:22.69 സെക്കന്‍ഡ്), പതിനായിരം മീറ്റര്‍ നടത്തത്തില്‍ പാലക്കാടിന്റെ കെ.ടി. നീന (53:19.60 സെക്കന്‍ഡ്), പോള്‍വോള്‍ട്ടില്‍ കോട്ടയത്തിന്റെ മരിയ ജെയ്‌സണ്‍ (3.40 മീറ്റര്‍) എന്നിവരാണ് പെണ്‍കുട്ടികളിലെ റെക്കോഡ് നേട്ടക്കാര്‍. അണ്ടര്‍-16 ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ തൃശൂരിന്റെ കെ.എസ്. അനന്ദു (2.05 മീറ്റര്‍), അണ്ടര്‍-18 വിഭാഗത്തിന്റെ 2000 മീറ്റര്‍ സ്റ്റീപ്ള്‍ചേസില്‍ പാലക്കാട് പറളി സ്‌കൂളിന്റെ പി. നസീം (6:7.66 സെക്കന്‍ഡ്), ഡെക്കാത്ത്‌ലണില്‍ കൊല്ലത്തിന്റെ ഫഹദ് കരീം (5583 പോയിന്റ്), മെഡ്‌ലേ റിലേയില്‍ തിരുവനന്തപുരം (2:1.60 സെക്കന്‍ഡ്), ജൂനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തൃശൂരിന്റെ മെയ്‌മോന്‍ പൗലോസ് (13.94 സെക്കന്‍ഡ്), പതിനായിരം മീറ്റര്‍ നടത്തത്തില്‍ കോട്ടയത്തിന്റെ കെ.ആര്‍. സുജിത് (47 മിനിറ്റ് 21.60 സെക്കന്‍ഡ്) എന്നിവരും ഇന്നലെ റെക്കോഡ് ബുക്കില്‍ ഇടംനേടി. അവസാന ദിനമായ ഇന്ന് 42 ഇനങ്ങളില്‍ ഫൈനല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.