ഓമല്ലൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക തള്ളി

Saturday 17 October 2015 9:54 pm IST

പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ ഐമാലി വെസ്റ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച പ്രശാന്ത് കുമാറിന്റെ പത്രിക വരണാധികാരി തള്ളി. സര്‍ക്കാര്‍ സര്‍വ്വീസില്‍ താല്‍ക്കാലികമായിപോലും ജോലി ചെയ്യുന്ന ആളിന് ത്രിതല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യമല്ലെന്ന 11/07/2000 ശിണഅ ചഛ.1148/2000 ചട്ടം ചൂണ്ടിക്കാട്ടിയാണ് വരണാധികാരികൂടിയായ കോഴഞ്ചേരി താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ പി.സി.പ്രസന്നകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത്. പ്രശാന്ത് കുമാര്‍ നിലവില്‍ ഗവ.സ്‌കൂളില്‍ ജോലി ചെയ്യുകയും 2201/01/101/98/01 സാലറീസ് എന്ന ഗവ.എല്‍പി സ്‌കൂള്‍ ടീച്ചര്‍മാരുടെ ശമ്പളം മാറുന്ന ഹെഡ്ഡില്‍ ശമ്പളം വാങ്ങുന്നയാളാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതായി വരണാധികാരി ഉത്തരവില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ നിയമനാധഇകാരിയായ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകന്‍ എന്ന പരിഗണനയ്ക്ക് പ്രശാന്ത് കുമാര്‍ അര്‍ഹനാണോ എന്ന് അന്വേഷിച്ചിരുന്നെങ്കിലും ഡെപ്യൂട്ടീ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ഇയാള്‍ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകന്റെ ഗണത്തില്‍പെടുന്നയാളാണെന്ന് സ്പഷ്ടീകരണം ലഭിച്ചിട്ടില്ലെന്നും,പ്രശാന്തിന്റെ സേവനപുസ്തകം അസി.എഡ്യൂക്കേഷന്‍ആഫിസറുടെ കാര്യലയത്തിലാണ് സൂക്ഷിക്കുന്നതെന്നും, ശമ്പളബില്‍ തയ്യാറാക്കുന്നത് ഗവ.എല്‍.പി സ്‌കൂള്‍ഹെഡ്മാസ്റ്ററാണെന്നും വരണാധികാരി നാമനിര്‍ദ്ദേശപത്രിക തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്.