കോണ്‍. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയില്‍

Saturday 17 October 2015 10:06 pm IST

തൃശൂര്‍: തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയില്‍ ചേര്‍ന്നു. മണലൂര്‍ മഹിളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റുമായ ജെ.രമാദേവിയാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രീണനനയത്തിലും പീഡനത്തിലും പ്രതിഷേധിച്ചാണ് രാജി. വ്യക്തിതാത്പര്യങ്ങള്‍ക്കാണ് കോണ്‍ഗ്രസില്‍ പ്രാധാന്യമെന്നും ഇവര്‍ ബിജെപി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് രമാദേവിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി ജസ്റ്റീന്‍ ജേക്കബ്, സുധീഷ് മേനോത്ത് പറമ്പില്‍, പ്രവീണ്‍ പറങ്ങനാട്, ശശിമരുതയൂര്‍, പഞ്ചായത്ത് അംഗം കെ.എസ്.ധനീഷ്, സന്തോഷ് പണിക്കശ്ശേരി, സുജയ്‌സേനന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.