കൊന്നത്തടിയില്‍ കോണ്‍ഗ്രസില്‍ വിമതശല്യം

Saturday 17 October 2015 10:18 pm IST

അടിമാലി: കൊന്നത്തടി പഞ്ചായത്തില്‍ കോണ്‍ഗ്രസില്‍ വിമതശല്യം. മങ്കുവ, പന്നിയാര്‍കുട്ടി വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമേ വിമതരും രംഗത്തെത്തിയിരിക്കുന്നത്. കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന മേഴ്‌സി ജോസും, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ായിരുന്ന മോളി ജോയിയുമാണ് കോണ്‍ഗ്രസിന് ബദലായി മത്സര രംഗത്തുള്ളത്. ഗ്രൂപ്പ് പോരും വനിതാസംഭരണം നിലവില്‍ വന്നതുമാണ് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞുള്ള തര്‍ക്കങ്ങള്‍ക്ക് കാരണമായത്. പതിമൂന്നാം വാര്‍ഡായ മങ്കുവയില്‍ നിന്നാണ് മോളി ജോയി മത്സരിക്കുന്നത്. ഒന്നാം വാര്‍ഡായ പന്നിയാര്‍കുട്ടി നിന്നാണ് മേഴ്‌സി ജോസ് മത്സരിക്കുന്നത്. മുന്‍പ് പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇരുവരുടേയും രംഗപ്രവേശം കോണ്‍ഗ്രസില്‍ വന്‍പ്രതിസന്ധിക്കാണ് തുടക്കം കുറിച്ചിറിക്കുന്നത്. വരും ദിവസങ്ങളില്‍ മത്സരം കൊഴുക്കുന്നതോടെ പ്രദേശത്ത് കോണ്‍ഗ്രസില്‍ ചേരിതിരുവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യങ്ങളില്‍ മങ്കുവ, പന്നിയാര്‍കുട്ടി വാര്‍ഡുകളില്‍ ബിജെപിക്ക് വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.