സിപിഎം എന്റെ പുസ്തകം നിരോധിച്ചപ്പോള്‍ ഈ എഴുത്തുകാര്‍ എവിടെയായിരുന്നു? തസ്ലീമ

Saturday 17 October 2015 10:38 pm IST

ന്യൂദല്‍ഹി: ഭാരതത്തിലെ എഴുത്തുകാര്‍ക്ക് ഇരട്ടത്താപ്പാണെന്ന് പ്രമുഖ ബംഗഌദേശ് എഴുത്തുകാരി തസ്ലീമ നസ്രീന്‍.എന്റെ പുസ്തകം പശ്ചിമ ബംഗാളില്‍ നിരോധിച്ചപ്പോള്‍, ഭാരതത്തില്‍ എനിക്കെതിരെ അഞ്ച് ഫത്‌വകള്‍ പുറപ്പെടുവിച്ചപ്പോള്‍, എന്റെ മെഗാ ടിവി സീരിയല്‍ വിലക്കിയപ്പോള്‍ മിക്ക എഴുത്തുകാരും നിശബ്ദരായിരുന്നു. മാത്രമല്ല സുനില്‍ ഗാംഗുലി, ശംഖ ഘോഷ് എന്നിവരെപ്പോലെയുള്ള പ്രശസ്തര്‍ എന്റെ പുസ്തകം നിരോധിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു. ഭാരതത്തിലെ മിക്ക മതേതരക്കാരും മുസ്ലിം പക്ഷപാതികളും ഹിന്ദു വിരുദ്ധരുമാണെന്നും അവര്‍ പറഞ്ഞു. അവര്‍ മുസ്ലിം വര്‍ഗീയവാദികളുടെ കൊടുംക്രൂരതകളെപ്പോലും ന്യായീകരിക്കും. ഭാരതത്തില്‍ മുസഌിങ്ങള്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ടായിരുന്നെങ്കില്‍ അവര്‍ അയലത്തെ മുസ്ലിം രാജ്യങ്ങളിലേക്ക് പലായനം ചെയ്യുമായിരുന്നവെന്നും തസ്ലീമ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.