സഹോദരിമാര്‍ മത്സരരംഗത്ത്, ഒരാള്‍ കോണ്‍ഗ്രസിലും മറ്റൊരാള്‍ കേരളാ കോണ്‍ഗ്രസിലും

Saturday 17 October 2015 10:45 pm IST

പാലാ; യുഡിഎഫ് സ്ഥാനാര്‍ഥികളായി സഹോദരിമാരും. പാലാ നിയോജകമണ്ഡലത്തിലെ കരൂര്‍ ഗ്രാമപഞ്ചായത്ത് വലവൂര്‍ വെസ്റ്റ് വാര്‍ഡിലും പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ തീക്കോയി ഗ്രാമപഞ്ചായത്തിലെ ഒറ്റയീട്ടി വാര്‍ഡിലും മത്സരിക്കുന്ന വനിതാ സ്്ഥാനാര്‍ഥികള്‍ സഹോദരിമാരാണ്. വലവൂരില്‍ ബെസി ജോയി മണ്ണംഞ്ചേരിയും ഒറ്റയീട്ടിയില്‍ നൈസ് ജോര്‍ജ് മാന്നാത്തുമാണ് ജനവിധി തേടുന്നത്. കരൂര്‍ കൂട്ടപ്ലാക്കല്‍ ജോസഫ്- റീത്താമ്മ ദമ്പതികളുടെ മക്കളാണിവര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബസി ജോയി കൈപ്പത്തി ചിഹ്നത്തിലും കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ നൈസ് ജോര്‍ജ് രണ്ടില ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്. നൈസ് ജോര്‍ജ് മത്സരിക്കുന്ന ഒറ്റയീട്ടി വാര്‍ഡില്‍ കേരളാ കോണ്‍ഗ്രസും സെക്കുലറും നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്നു. ബസി ജോയി മത്സരിക്കുന്ന വലവൂര്‍ വാര്‍ഡില്‍ എല്‍ഡിഎഫും ബി ജെ പിയും മത്സരരംഗത്തുണ്ട.