മാടപ്പള്ളി തെരഞ്ഞെടുപ്പ് യോഗം: ശോഭ സുരേന്ദ്രന്‍ പങ്കെടുക്കും

Saturday 17 October 2015 10:48 pm IST

മാടപ്പള്ളി: മാടപ്പള്ളി ഗ്രാമപഞ്ചായത്തിലെ പങ്കിപ്പുറത്ത് ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ബി.ജെ.പി കേന്ദ്ര നിര്‍വാഹകസമിതിയംഗം ശോഭ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. രാവിലെ 11നാണ് യോഗം. പതിമൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ജ്യോതി.എം.പണിക്കരുടെ തിരഞ്ഞെടുപ്പ് യോഗത്തിലാണ് ശോഭ സുരേന്ദ്രന്‍ പങ്കെടുക്കുന്നത്. ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.ജി.രാജ്‌മോഹന്‍, മാടപ്പള്ളി ബ്‌ളോക്ക് പഞ്ചായത്ത് തെങ്ങണ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എം.എം. സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. വാര്‍ഡ് 17 ചിറക്കുഴിയില്‍ നടക്കുന്ന കുടുംബയോഗം മുല്ലശ്ശേരില്‍ വീട്ടില്‍വച്ച് 2 മണിക്ക് കൂടുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷന്‍ സ്ഥാനാര്‍ത്ഥി കെ.ജി.രാജ്‌മോഹന്‍, ബ്‌ളോക്ക് പഞ്ചായത്ത് തെങ്ങണ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി എം.എം. സന്തോഷ് എന്നിവര്‍ യോഗത്തില്‍ സംസാരിക്കും. മാടപ്പള്ളി പഞ്ചായത്തില്‍ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വാര്‍ഡുകളില്‍ പര്യടനം രണ്ട് റൗണ്ട് പൂര്‍ത്തിയാക്കി. ആവേശകരമായ പ്രചരണ പരിപാടികളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. പഞ്ചായത്ത് ഭരണം ഇപ്രാവശ്യം പിടിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. കല്ലുവട്ടം, കണ്ണവട്ട, മാടപ്പള്ളി, പാലമറ്റം എന്നീ വാര്‍ഡുകളിലും ഇന്ന് കുടുംബയോഗം സംഘടിപ്പിച്ചിട്ടുണ്ട്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.